2009/03/19
സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
കൂത്താട്ടുകുളം, മാര്‍ച്ച് 18: സമാജവാദി ജനപരിഷത്ത് കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ജെയ്മോന്‍ തങ്കച്ചന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം അറിയിച്ചു. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എമ്മിന് രാഷ്ട്രീയ പാപ്പരത്തം - സമാജ്‌വാദി പരിഷത്ത്
കോട്ടയം മാര്‍ച്ച് 17: മുന്നണി മര്യാദകള്‍ പാലിക്കാതെ ഘടകക്ഷികളോട് ചതിയും മുട്ടാളത്തരവും കാണിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയപാപ്പരത്തം മാഫിയ ഇടപെടല്‍ മൂലമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സമാജ്‌വാദി ജനപരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു.
ഫാരിസ് അബൂബക്കറിനെപ്പോലെയുള്ളവരുടെയും, സൗകര്യം പോലെ തീവ്രവാദി ബന്ധങ്ങള്‍ പുറത്തെടുക്കുന്നവരുടെയും സ്ഥാനാര്‍ഥികളെ ഉറപ്പിക്കുന്നതിന് സി.പി.എം. നടത്തുന്ന പിടിവാശി മുന്നണിക്കപ്പുറത്ത് ഗുരുതരമായ, രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
കേരളത്തിലെ മുഖ്യരാഷ്ട്രീയ ചേരികളായ എല്‍.ഡി.എഫും, യു.ഡി.എഫും നേരിടുന്ന തകര്‍ച്ചകള്‍ പുതിയ ഒരു രാഷ്ട്രീയശക്തി വളരുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. സി.പി.എമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുന്നവരും, സാമ്പത്തിക നയങ്ങളില്‍ ആഗോളവത്‌ക്കരണത്തെ എതിര്‍ക്കുന്നവരുമായ സി.പി.എം. വിമതരുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനവുമായി ജനപരിഷത്ത് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
http://www.mathrubhumi.com/php/newFrm.php?news_id=1277803&n_type=RE&category_id=1&Farc=T
സംവരണനയം പരിഷ്‌കരിക്കണം - സമാജ്‌വാദി പരിഷത്ത്
കോഴിക്കോട്:, ഫെബ്രുവരി 22, 2009: സംവരണത്തിന്റെ ആനുകൂല്യം അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്ന തരത്തില്‍ സംവരണനയം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് സമാജ്‌വാദി പരിഷത്ത് സംസ്ഥാന പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാനസമിതി അംഗം അഡ്വ. ജയിമോന്‍ തങ്കച്ചനാണ് സ്ഥാനാര്‍ഥി.
പുതിയ ഭാരവാഹികളായി അഡ്വ. വിനോദ് പയ്യട (പ്രസി). എബി ജോണ്‍ വന്‍നിലം (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ അവകാശ സമ്മേളനം നടത്തും
.jpg)
കോട്ടയം: അഖിലഭാരതീയ സമാജവാദി അദ്ധ്യാപക സഭ, സമാജവാദി ജനപരിഷത്തും വിദ്യാര്‍ത്ഥി യുവജന സഭയുമായി ചേര്‍ന്ന് കോഴിക്കോട്ട് നാളെ വിദ്യാഭ്യാസ അവകാശ സമ്മേളനം നടത്തും.സമ്മേളനത്തിന്റെ ഉദ്‌ഘാടനം അഖിലഭാരതീയ സമാജവാദി അദ്ധ്യാപക സഭാ പ്രസിഡന്റ് ഭായി വൈദ്യാ ഉദ്‌ഘാടനം ചെയ്യും.
വിദ്യാഭ്യാസം മുഴുവന്‍ സൗജന്യമാക്കുമെന്ന വാഗ്‌ദാനം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുവാന്‍ സമാജവാദി അദ്ധ്യാപക സഭ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും, ഇതിനുവേണ്ടി പ്രചരണ, പ്രക്ഷോഭ പിപാടികള്‍ നടത്തുമെന്നും പ്രസിഡന്റ് ഭായി വൈദ്യ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നതിനും വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കുന്നതിനുമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്, മുന്‍ എം എല്‍ സി, വര്‍ക്കിംഗ് പ്രസിഡന്റുമായ ജെ യു നാനാസാഹേബ് ഠാക്കരേ, ജനറല്‍ സെക്രട്ടറി പ്രൊഫ. വിശാഖാ ഖൈരേ, സെക്രട്ടറി പ്രൊഫ. അര്‍ജ്ജുന്‍ കോക്കാട്ടെ, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
http://myvartha.com/ver02/FullStory/?NewsID=213200931953PM8846&Sid=10&Opps=1&Cnt=9022
സമാജവാദി ജനപരിഷത്ത് ഏഴിടത്ത് മത്സരിക്കും

കോട്ടയം, ജനുവരി 19, 2009: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി ജനപരിഷത്ത് ഇന്ത്യയില്‍ ഏഴിടങ്ങളില്‍ മല്‍സരിക്കുമെന്നു അഖിലേന്ത്യാ പ്രസിഡന്റ് സുനില്‍, സെക്രട്ടറി ലിംഗരാജ് എന്നിവര്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ രണ്ടും ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും പാര്‍ട്ടി മല്‍സരിക്കും. കേരളത്തില്‍ കോട്ടയത്ത് അഡ്വ. ജെയിമോന്‍ തങ്കച്ചനായിരിയ്ക്കും സ്ഥാനാര്‍ഥി.
പ്രശസ്‌ത പത്ര പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ജസ്റ്റീസ് രജീന്ദ്രര്‍ സച്ചാര്‍ , യോഗേന്ദ്ര യാദവ് തുടങ്ങിയവരാണ് മുന്നണിക്ക് നേതൃത്വം നല്‌കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് സുനില്‍, ജനറല്‍ സെക്രട്ടറി ലിംഗരാജ്, സ്‌മിത എന്നിവര്‍ പങ്കെടുത്തു.
അടിസ്ഥാനപ്രശ്‌നങ്ങളുമായി സമാജ്‌വാദി പരിഷത്ത് തിരഞ്ഞെടുപ്പിനൊരുങ്ങി
കോട്ടയം, ജനുവരി 18 2009: അടിസ്ഥാന രാഷ്ട്രീയപ്രശ്‌നങ്ങളിലേയ്‌ക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറു സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമിതി തീരുമാനിച്ചു. മഹാരാഷ്ട്ര- 1, ബംഗാള്‍- 3, ബിഹാര്‍-1, ഉത്തര്‍പ്രദേശ്-2, മധ്യപ്രദേശ്- 2, കേരള-1 സീറ്റുകളിലാണ് മത്സരിക്കുക.
കേരളത്തില്‍ കോട്ടയത്ത് ദേശീയ ഉപാധ്യക്ഷന്‍ ജോഷി ജേക്കബ് മത്സരിക്കാനാണ് സാധ്യത. ജനകീയ രാഷ്ട്രീയ വേദിയുടെ ഭാഗമായാണ് ജനപരിഷത്ത് മത്സരത്തിനിറങ്ങുന്നത്.
കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ ദേശീയവിദ്യാഭ്യാസബില്‍, ഭക്ഷ്യസുരക്ഷാപ്രശ്‌നം, കാര്‍ഷികപ്രശ്‌നങ്ങള്‍, അമേരിക്കയിലെ രാഷ്ട്രീയ മാറ്റം എന്നിവ ചര്‍ച്ച ചെയ്‌തു.
മുഖ്യ രാഷ്ട്രീയകക്ഷികള്‍ ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രശ്‌നങ്ങള്‍, ആദിവാസിപ്രശ്‌നം എന്നിവയില്‍നിന്നെല്ലാം വിട്ടുമാറി ഉപരിപ്ലവമായ രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതിനെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു. ഗാന്ധിജി, രാംമനോഹര്‍ലോഹ്യ, അംബേദ്‌കര്‍, ജയപ്രകാശ് നാരായണ്‍ എന്നിവരുടെ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്ക് പിന്തുണ നല്‍കാനും തീരുമാനമുണ്ട്.
ഉറവിടം: http://www.mathrubhumi.com/php/newFrm.php?news_id=1218529&n_type=RE&category_id=1&Farc=&previous=N
കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് കേരള കര്‍ഷക മുന്നണി സെമിനാര്‍
കോട്ടയം, ജനുവരി 17, 2009: സമാജവാദി ജനപരിഷത്തിന്റെ സഹസംഘടനയായ കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് സെമിനാര്‍ നടന്നു. സെമിനാര്‍ ദേശീയാധ്യക്ഷന്‍ സുനില്‍ ഉദ്‌ഘാടനം ചെയ്‌തു.
കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി ലിംഗരാജ് മുഖ്യപ്രഭാഷണം നടത്തി.
ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ എബി ജോണ്‍ വന്‍നിലം, സുരേഷ് നരിക്കുനി, കെ.കെ. കുരുവിള, ആന്‍േറാ മാങ്കൂട്ടം എന്നിവര്‍ പ്രസംഗിച്ചു. യുനെസ്‌ക്കോയുടെ ചലച്ചിത്ര മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ അനന്തകൃഷ്‌ണന് ഉപഹാരം നല്‍കി. ചര്‍ച്ചകളില്‍ യു.പി. പ്രസിഡന്റ് അഫ്‌ളാത്തൂണ്‍, ദേശീയഭാരവാഹികളായ സോമനാഥ് ത്രിപാഠി, അഡ്വ. പ്രവീണ്‍വാഘ്, രഞ്‌ജിത്‌റായി, ശിവജി സിംഗ്, അഡ്വ. വിനോദ് പൈയട, ഭാനുപ്രകാശ്, വി.എസ്. കൃഷ്‌ണമൂര്‍ത്തി എന്നിവരും പങ്കെടുത്തു.