തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ അനിശ്‌ചിതകാല നിരാഹാര സമരം 38-ാം ദിവസം പിന്നിട്ടു.
സോഷ്യല്‍ എക്കണോമിക്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് തൃശൂര്‍ (സെക്യുലര്‍) ജോ. സെക്രട്ടറി പി. എസ്. മോഹന്‍ദാസാണ് ഇന്നലെ നിരാഹാരമനുഷ്‌ഠിച്ചത്. ഡോ.എം. അരവിന്ദാക്ഷന്‍ (മുന്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍) ഉദ്‌ഘാടനം നിര്‍വഹിച്ചു. എം.പി. നാരായണന്‍കുട്ടി, ജെയിംസ് മുട്ടിക്കല്‍, കെ.ജി. ഉണ്ണികൃഷ്‌ണന്‍, അഡ്വ. രഘുനാഥ് കഴുങ്കില്‍, സി.പി. ജോസ് പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പി.ജി. സെന്ററിലെ അധ്യാപകരും വിദ്യാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. അധ്യാപകന്‍ രഞ്‌ജിത്ത്, വിദ്യാര്‍ഥികളായ മില്‍ട്ടന്‍, ഹക്കിം, നീരജ പ്രസംഗിച്ചു.
ഇന്ന് (ജനുവരി 21) നിരാഹാരം അനുഷ്‌ഠിക്കുന്നത് സോബി മുണ്ടൂരാണ്. ജയന്‍ പട്ടത്ത് ഇന്ന് രാവിലെ ലാലൂരില്‍നിന്ന് ശേഖരിക്കുന്ന മാലിന്യകിറ്റുകളുമായി മോട്ടോര്‍സൈക്കിളില്‍ റൗണ്ട് പ്രദക്ഷിണം നടത്തും. സമരപ്പന്തലില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്. എയ്‌ഡ്സ് ആന്‍ഡ് എയ്‌ഡ് സെന്റര്‍ പ്രവര്‍ത്തകനാണ്.
.
2010/01/21
ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു; 31ന് സമരസഹായസമിതിയുണ്ടാക്കും
തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു. 31ന് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരസഹായസമിതിയുണ്ടാക്കും.
സമരത്തിന്റെ രൂപം മാറ്റുന്നതിനെക്കുറിച്ച് ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. ഡോ. സുകുമാര്‍ അഴീക്കോട്, സാറാ ജോസഫ് തുടങ്ങി സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയ സാംസ്‌കാരിക നായകരെയും സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സംഘടനകളെയും അണിനിരത്തിയാണ് സമരസമിതിക്കു രൂപംനല്‍കുക.
സമരം അടുത്ത മാസം ആദ്യത്തോടെ 50 ദിവസം പിന്നിടും. സമരം ശക്‌തമാക്കുന്നതിനോടനുബന്ധിച്ച് കോര്‍പറേഷന്‍ ഓഫീസിനു പരിസരത്തേക്ക് മാറ്റണമെന്ന നിര്‍ദേശമുണ്ട്. നഗരത്തില്‍ അനിശ്‌ചിതകാല സത്യഗ്രഹം നടത്തുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്. സമരസമിതി രൂപീകരണത്തിനു മുമ്പ് അന്തിമ തീരുമാനമെടുക്കും. ഇക്കാലമായിട്ടും കോര്‍പറേഷന്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ ഒരു പ്രവര്‍ത്തനവും കോര്‍പറേഷന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. എന്‍ജിനീയേഴ്‌സ് ലാന്‍ഡ് ഫില്ലിംഗ് എന്ന ദുരൂഹമായ ആശയം അപ്രായോഗികമാണെന്നും അനുവദിക്കില്ലെന്നും വ്യക്‌തമാക്കി.
സമരസമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ സി.പി.എം. സര്‍വനിലയിലും ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി ആരോപിച്ചു. വാടകയ്‌ക്കു താമസിക്കുന്നവരെ വീടുകളില്‍നിന്ന് ഇറക്കിവിടുമെന്നാണ് ഭീഷണി. വായ്‌പയെടുത്ത സമരസമിതിക്കാരോട് അതും ഉടനെ തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും സമ്മര്‍ദം ചെലുത്തുന്നുണ്ട്. സമരസമിതിപ്പന്തലില്‍ എത്തിയ നാട്ടുകാരിയോട് സി.പി.എമ്മിന്റെ ഒരു ജനപ്രതിനിധി നിന്നെ കണ്ടോളാം എന്നാണ് മുന്നറിയിപ്പ് നല്‍കിയത്. എല്ലാം ചെയ്‌തുതന്നിട്ടും പന്തലില്‍ചെന്ന് ഇരിക്കുകയാണല്ലേ? എന്നു ചോദിച്ചുവത്രേ. വളരെ മോശമായ വിധത്തിലാണ് സമരത്തെ അനുകൂലിക്കുന്നവര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.
ലാലൂരുകാര്‍ക്ക് മാലിന്യപ്രശ്‌നമൊന്നുമില്ലെന്ന് ലാലൂര്‍ നിവാസിയുടേതെന്നു പറഞ്ഞ് ഡോ. സുകുമാര്‍ അഴീക്കോടിനും മറ്റും അയച്ച കത്ത് ലാലൂരുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഈ കത്തിന്റെ കോപ്പികള്‍ ലാലൂരിലെ എല്ലാ വീടുകളിലും എത്തിച്ച് പ്രതികരണമാരായാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
സമരസമിതി പന്തല്‍ സന്ദര്‍ശിച്ച ഡോ. സുകുമാര്‍ അഴീക്കോടിനു കത്തെഴുതിയത് പ്രാദേശിക സി.പി.എം. പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ടെന്നു് മംഗളം ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന് തൊട്ടടുത്ത് ചെറിയ വില കൊടുത്തും ഭൂമി വാങ്ങുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും സമരസമിതിക്കാര്‍ ക്ഷണിക്കുമ്പോള്‍ കാര്യമായി പഠിക്കാതെ പന്തലില്‍ചെന്ന് പ്രസംഗിച്ച് കോര്‍പറേഷനെയും മേയറെയും പഴിചാരുന്നതും ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഉള്ള മതിപ്പും ബഹുമാനവും വിലയും കളയാതെ നോക്കിയാല്‍ നന്നെന്ന് ഡോ. അഴീക്കോടിനെ ഓര്‍മിപ്പിച്ചിട്ടുമുണ്ട്.
ട്രഞ്ചിംഗ് ഗ്രൗണ്ടിനടുത്തുനിന്ന് പരമാവധി 200 മീറ്ററെങ്കിലും മാറിയേ താമസാവശ്യത്തിന് വീടുകള്‍ നിര്‍മിക്കാവൂ എന്ന നിയമം കാറ്റില്‍പ്പറത്തി വീടുനിര്‍മിക്കാന്‍ അനുമതി നല്‍കിയത് ആരെന്ന കാര്യം അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മാലിന്യം ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത് അറിഞ്ഞിട്ടല്ലേ സ്‌ഥലം വാങ്ങിയതെന്നും വീട് പണിതതെന്നും തുറന്ന കത്തില്‍ ചോദിച്ചിട്ടുണ്ട്.

2010/01/20
ലാലൂരില്‍ റിലേ നിരാഹാരം 31 വരെ തുടരും
തൃശ്ശൂര്‍: ലാലൂരുകാര്‍ ജനവരി 31വരെ റിലേ നിരാഹാരസമരം തുടരും. സമരത്തിന്റെ രൂപം മാറ്റുന്നതിനെക്കുറിച്ച് ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. 31ന് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരസഹായസമിതിയുണ്ടാക്കും.
റിലേ നിരാഹാരസമരം 37-ആം ദിവസം
റിലേ നിരാഹാരസമരം ജനുവരി 19 ചൊവ്വാഴ്ച 37 ദിവസം പിന്നിട്ടു. സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജെ. റാഫിയാണ് ചൊവ്വാഴ്ച നിരാഹാരമനുഷ്ഠിച്ചത്.
നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ആവോക്കാരന്‍, എഴുത്തച്ഛന്‍ സമാജം നേതാക്കളായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, എ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മാലിന്യനിര്‍മ്മാര്‍ജ്ജന സംസ്‌കാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാജം പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി.
രാവിലെ ഒളരിക്കര ഇടവകക്കാര്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. വികാരി ഫാ.പോള്‍ വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.ജോണ്‍ തോട്ടത്തില്‍, എ.ഒ.സെബാസ്റ്റ്യന്‍, ലാലി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
സമരസമിതി ചെയര്‍മാന്‍ ടി.കെ.വാസു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. രഘുനാഥ് കഴുങ്കില്‍ സ്വാഗതവും കണ്‍വീനര്‍ സി.പി.ജോസ് നന്ദിയും പറഞ്ഞു
അവലംബം മാതൃഭൂമി

2010/01/19
ലാലൂര്‍ സമരം 36 ദിവസം പിന്നിടുന്നു

തൃശ്ശിവപേരൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ റിലേ നിരാഹാര സമരം 36 ദിവസം പിന്നിട്ടു.
36-ആം ദിവസമായ ഇന്നലെ സമരസമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഓമന നിരാഹാരം കിടന്നു. ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.എഫ്. പാപ്പച്ചന്‍ ഉദ്‌ഘാടനംചെയ്‌തു. നിരാഹാരം അനുഷ്‌ഠിച്ച ബാബുവിന് സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം പ്രസിഡന്റ് ലാലി ജെയിംസ്, കെ.കെ. തോമസ്, ഇ.ഡി. ബേബി, രഘുനാഥ് കഴുങ്കില്‍, സി.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് കെ.ജെ. റാഫി (ഏജീസ് ഓഫീസ്), സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ്, ഒളരി പള്ളി ഇടവകാംഗങ്ങളും നിരാഹാരം അനുഷ്‌ഠിക്കും. ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്‌ഘാടനംചെയ്യും. അഖില കേരള എഴുത്തച്‌ഛന്‍ സമാജം യൂത്തുവിങ് പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കും.
ചിത്രവിവരണം - ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ റിലേ നിരാഹാര സമരം 2009 ഡിസംബര്‍ 14-നു് പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.കടപ്പാടു് - മെട്രോ വാര്‍ത്ത
2010/01/18
ലാലൂര്‍ നിരാഹാരം 35 ദിവസം പിന്നിട്ടു
തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിയുടെ റിലേ നിരാഹാരം 35 ദിവസം പിന്നിട്ടു. ലാലൂര്‍ അസീസി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു ഇന്നലെ നിരാഹാരം അനുഷ്‌ഠിച്ചു. അരണാട്ടുകര കെസിവൈഎം പ്രവര്‍ത്തകരായ പ്രിന്‍സ് കാഞ്ഞിരത്തിങ്കല്‍, ടോം ആന്റണി, എബിന്‍ ജോസ് നീലങ്കാവില്‍, നെവിന്‍ ബേബി മാളിയേക്കല്‍, മിഷോയ് തോമസ്, നവീന്‍ ജോര്‍ജ്, പോള്‍ ജോണ്‍സണ്‍, ഡില്ലോ ഡേവിസ് എന്നിവര്‍ അനുഭാവ ഉപവാസം അനുഷ്‌ഠിച്ചു. ഫാ. ജസ്‌റ്റിന്‍ തടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ് തേറാട്ടില്‍, ഫാ. ബിനോയ് നിലയാറ്റിങ്കല്‍, സി.ആര്‍. ഡേവിസ്, തോജു നെല്ലിശേരി, കെ.ജി. ഉണ്ണിക്കൃഷ്‌ണന്‍, സി.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. ഇന്ന് സമര സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഓമന നിരാഹാരം അനുഷ്‌ഠിച്ചു.
അനിശ്ചിതകാല നിരാഹാര സമരത്തിന്റെ തുടക്കം
ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഹൈക്കോടതി വിധി ലംഘിച്ചു മാലിന്യം നിക്ഷേപിക്കുന്നുവെന്നാരോപിച്ചു ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി ഡിസംബര്‍ 14നാണു് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതു്. 21 ഡിവിഷനുകള്‍ക്കു പുറമേയുള്ള മാലിന്യം ലാലൂരില്‍ നിക്ഷേപിക്കുന്നതിനെതിരേയും അഞ്ചു കോടി ചെല വഴിച്ചു ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണു നിരാഹാര സമരം.
ആദ്യ ദിവസമായ ഡിസംബര്‍ 14നു് സുനില്‍ ലാലൂരാണു് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. 24 മണിക്കൂറാണു സമരം.
കോടതി വിധി പോലും ലംഘിച്ചു പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന മേയര്‍ രാജി വയ്ക്കണമെന്നു് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സാറാ ജോസഫ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയുണ്ടായി. ലാലൂര്‍ കോംപൗണ്ട് കെട്ടിത്തിരിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ മുന്‍പില്‍ താന്‍ നില്‍ക്കുമെന്നും സാറാ ജോസഫ് പറഞ്ഞു.
മാലിന്യ വിരുദ്ധ സമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായിരുന്നു. കെഎഫ്ആര്‍എ ശാസ്ത്രജ്ഞനും പരിസ്ഥി തി പ്രവര്‍ത്തകനുമായ ഡോ. ശങ്കര്‍, ഡോ. ബാബു, കെ.വി. അബ്ദുല്‍ അസീസ്, ടി.എല്‍. ജോര്‍ജ്, എം.ജി. പുഷ്പാംഗദന്‍, ബിജോയ് ബാബു തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു സംസാരിച്ചു. സമരസമിതി വൈസ് ചെയര്‍മാര്‍ സ്വാഗതവും കണ്‍വീനര്‍ ടി.പി. ജോസ് നന്ദിയും പറഞ്ഞു.

2010/01/16
ഫെര്‍ണാണ്ടസ് കലഹത്തിന് നടുവില്‍
മാധ്യമം റിപ്പോര്‍ട്ട്
നവദില്ലി: കാല്‍ നൂറ്റാണ്ടു മുമ്പ് പിണങ്ങിപ്പിരിഞ്ഞ ഭാര്യ മകനെയും കൂട്ടി തിരിച്ചുവന്നപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മുഖത്ത് നിര്‍വികാരതയാണ്. ചിരിക്കാനോ ദേഷ്യപ്പെടാന്‍ തന്നെയോ മറന്നുപോയ നിര്‍വികാരത. മുന്നില്‍ കാണുന്നവരുടെ മുഖങ്ങളിലേക്ക് അങ്ങനെ അനിശ്ചിതമായി നോക്കിയിരിക്കാന്‍ ഒരു മനുഷ്യന് അല്‍ഷൈമേഴ്സും പാര്‍ക്കിന്‍സണ്‍ രോഗവും ഒന്നിച്ചുവരേണ്ടതുണ്ടോ? പക്ഷേ, രണ്ടിനുമിടയില്‍ തീര്‍ത്ത നൂല്‍പാലമാണ് ഇന്ന് ഫെര്‍ണാണ്ടസിന്റെ ജീവിതം.
അത് പൊടുന്നനെ അവിചാരിതമായൊരു കലഹത്തിന്റെ കൂടി ഒത്തനടുവിലായിരിക്കുന്നു. ഒരിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കലഹത്തിന്റെ തീപാറിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരി തീരാവ്യാധിക്കു പിന്നാലെ പുതിയ കലഹത്തിനു മുന്നിലും തോല്‍ക്കുകയാണ്. കൃഷ്ണമേനോന്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ബംഗ്ലാവിലേക്ക് കഴിഞ്ഞദിവസം കുടിയേറിയ ഭാര്യയും മകനും മറ്റുള്ളവരെ കുടിയിറക്കി. അത്തരക്കാരുടെ ശല്യം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നു. അതിനിടയില്‍ ആദ്യം പുറത്തായത്, 25 കൊല്ലം ഫെര്‍ണാണ്ടസിന് സന്തതസഹചാരിയായിരുന്ന സമതാപാര്‍ട്ടി മുന്‍ പ്രസിഡന്റു കൂടിയായ ജയാ ജെയ്റ്റ്ലിയാണ്. മുന്‍ മന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈലാ കബീറാണ് ഫെര്‍ണാണ്ടസിന്റെ ഭാര്യ. 13 കൊല്ലത്തെ ദാമ്പത്യം അവസാനിപ്പിച്ച് ലൈല മകന്‍ സിയാനുമൊത്ത് ഇറങ്ങിപ്പോയത് 1984ലാണ്. ബന്ധം അന്നത്തോടെ അവസാനിച്ചെങ്കിലും നിയമപരമായി വേര്‍പിരിഞ്ഞിരുന്നില്ല.
ഫലത്തില്‍ ഫെര്‍ണാണ്ടസിന്റെ ആസ്തികള്‍ക്കത്രയും അവകാശികള്‍ ഭാര്യയും വിദേശത്തായിരുന്ന മകനുമാണ്. ഇത്രയുംകാലം പരിചരിച്ചിരുന്നവരെയും വിശ്വസ്തരെയും മാറ്റിനിറുത്തി കഴിഞ്ഞദിവസം വൈദ്യപരിശോധനക്ക് ഫെര്‍ണാണ്ടസിനെ ആശുപത്രിയില്‍ കൊണ്ടുപോയത് ഭാര്യയും മകനും ചേര്‍ന്നാണ്. ഫെര്‍ണാണ്ടസിനെ കാണണമെന്നു പറഞ്ഞ് ഗേറ്റിനു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയത് ചില്ലറ ഉരസലിനിടയാക്കി. ഫെര്‍ണാണ്ടസ് തടങ്കലിലാണെന്ന് അവര്‍ പരിതപിച്ചു. ഒടുവില്‍ മകന്റെ പരാതി തുഗ്ലക്കാബാദ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലായത് ഫെര്‍ണാണ്ടസിന്റെ ഏറ്റവും വിശ്വസ്തനായ അനില്‍ ഹെഗ്ഡെ അടക്കമുള്ളവരാണ്. ചില സ്ഥാപിതതാല്‍പര്യക്കാരുടെ നിരന്തര ശല്യം ഫെര്‍ണാണ്ടസിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അത്തരക്കാരില്‍നിന്ന് അദ്ദേഹത്തിനും കുടുംബാംഗങ്ങളായ തങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മകന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ ജയാ ജെയ്റ്റ്ലിയുമുണ്ട്. ഫെര്‍ണാണ്ടസിന്റെ ഇളയ സഹോദരനായ റിച്ചാര്‍ഡ് ഫെര്‍ണാണ്ടസും കളത്തിനു പുറത്താണ്.
എ.എസ്. സുരേഷ്കുമാര്‍
കടപ്പാടു്
മാധ്യമം 2010 ജനുവരി 15

2010/01/11
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ജയാ ജേത്ത്‍ലി കൈയടക്കിയെന്ന് മകനും ഭാര്യയും
നവ ദില്ലി,ജനുവരി 10: തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ ജനതാദള്‍-യുണെറ്റഡ് പാര്‍ട്ടിക്കാര്‍ അനധികൃതമായി കൈയടക്കിവച്ചിരിക്കു കയാണെന്ന് ആരോപിച്ച് മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
ആല്‍സ് ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളാല്‍ വലയുന്ന മുന്‍ സോഷ്യലിസ്റ്റ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചികില്‍സയ്‌ക്കു പണം കണ്ടെത്താന്‍ തങ്ങള്‍ പാടുപെടുകയാണെന്നും അതിനാല്‍ ജനതാദള്‍- യുണെറ്റഡ് നേതാക്കള്‍ കൈയടക്കിവച്ചിരിക്കുന്ന സ്വത്തുക്കള്‍ അദ്ദേഹത്തിനു തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യയും ഹമായൂണ്‍ കബീറിന്റെ മകളുമായ ലെയ്‌ലാ കബീറും മകന്‍ സിയാന്‍ ഫെര്‍ണാണ്‌ടസും ആഭ്യന്തരമന്ത്രാലയത്തിനും ദില്ലിപോലീസിലും പരാതി നല്‍കി.
ജോര്‍ജ് ഫെര്‍ണാണ്‌ടസിന്റെ ഓര്‍മക്കുറവ് മുതലെടുത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജയാ ജേത്ത്‍ലിയാണ് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതെന്ന് സിയാന്‍ ഫെര്‍ണാണ്‌ടസ് ആരോപിച്ചു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)