2011/10/06
സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍
കോട്ടയം, ഒക്ടോ.4: സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ് സിംഹ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.
2011/09/16
പ്രവീണ്‍ വാഘ് അന്തരിച്ചു
ഔറംഗബാദ്: സമാജവാദി ജനപരിഷത്ത് ദേശീയനേതാക്കളിലൊരാളായ പ്രവീണ്‍ വാഘ് സെപ്തംബര്‍15നു് പുലര്‍ച്ചെ അന്തരിച്ചു.
അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജനപരിഷത്ത് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഔറംഗബാദ് ഹൈക്കോടതി അഭിഭാഷകനായ വാഘ് ദലിത വിദ്യാര്‍ഥികളുടെ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. മറാഠ്‌വാഡാ സര്‍വകലാശാലാ ഡോ. അംബേദ്‌കര്‍ സര്‍വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്യുന്നതിനുവേണ്ടി നടത്തിയ മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചു. മറാഠ്‌വാഡാ ലേബര്‍ യൂണിയന്‍, ഔറംഗബാദിലെ ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ എന്നിവയിലൂടെ മറാഠ്‌വാഡയില്‍ അസംഘടിത തൊഴിലാളികളുടെ ശക്‌തമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കി.
മലയാളിയായ തലശേരി സ്വദേശി കോലാപൂരിലെ ശിവാജി സര്‍വകലാശാലയില്‍ ശാസ്‌ത്ര അധ്യാപികയായ ഡോ. പത്മിനിയാണ് ഭാര്യ. മകന്‍: അജയ്.
മംഗളം വാര്‍ത്ത
Samajwadi Jana Parishad leader Praveen Wagh passes away

2011/06/11
കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി
ഒ വി ഉഷ മാധ്യമത്തില്‍ ജൂണ്‍ 9നെഴുതിയതു്
ഒരു പരിസ്ഥിതിസമ്മേളനം
ഉള്ളുതുറന്ന്
ഒ.വി. ഉഷ
ഞാന്‍ പങ്കെടുത്ത ഒരു പരിസ്ഥിതി സമ്മേളനത്തെപ്പറ്റി പറയട്ടെ. കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പല പരിപാടികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുളള അഡ്വ. ജോഷി ജേക്കബാണ് എന്നെ ക്ഷണിച്ചത്. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിയായ അദ്ദേഹം കൃഷിയിലും നാച്വറോപതിയിലും ഒക്കെ താല്‍പര്യമുള്ള ഒരു സുമനസ്സാണ്. ഇദ്ദേഹം ക്ഷണിച്ച ഒരു പരിപാടിക്കു ചെന്നിട്ടാണ് 'അയല്‍ക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെക്കുകയും സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയനായിരുന്ന പങ്കജാക്ഷന്‍സാറിനെ ഞാന്‍ പരിചയപ്പെട്ടത് (പങ്കജാക്ഷന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.) അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ചെല്ലണമെന്ന് കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ ചെല്ലാനൊത്തില്ല. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുക, പരസ്‌പരം വേണ്ട സഹായങ്ങള്‍ ചെയ്യുക, കൂട്ടായ ചെറുസംരംഭങ്ങളില്‍ക്കൂടി ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെ സാധാരണ ജീവിതത്തെ മധുരീകരിക്കുന്ന പലതും ചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്!
മഹാത്മാഗാന്ധി ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട വികസനം ഇത്തരം സ്വയം പര്യാപ്തതയില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ്. ഏറിയ കൂറും ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന കര്‍ഷകരുടെ ഇന്ത്യയെ മഹാത്മജിക്ക് നല്ലപോലെ അറിയാമായിരുന്നു. ഗ്രാമങ്ങളെ പ്രബുദ്ധമാക്കുക, സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവേകം നിറഞ്ഞ വികസനരേഖ. പക്ഷേ, കാലത്തിന്റെ പോക്ക് വ്യവസായവത്കരണത്തിന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. ആ വഴിക്കായിരുന്നു ഗാന്ധിശിഷ്യനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സും നീങ്ങിയത്. അണക്കെട്ടുകള്‍ ആധുനിക സംസ്‌കാരത്തിന്റെ ക്ഷേത്രങ്ങളാണെന്ന തന്റെ നിലപാടു പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും വിദേശത്തുനിന്നു വന്ന ആശയങ്ങള്‍ ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട് അനേകകോടികളുടെ സാമ്പത്തിക ഇടപാടുള്ള രാജ്യാന്തര കച്ചവടം ചെയ്തു നാം അണുനിലയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാരതത്തിന്റെ വികസനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. അണുനിലയങ്ങള്‍ അണുബോംബില്‍നിന്നും വളരെ ദൂരത്തല്ല എന്ന് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡും പഴയ സോവിയറ്റ് യൂനിയനിലെ ചെര്‍ണോബിലും നമ്മെ പഠിപ്പിച്ചില്ല; ജപ്പാനിലെ ഫുകുഷിമയും പഠിപ്പിക്കുന്നില്ല. ജീവിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കുന്നു. ആ അടിസ്ഥാനാവകാശത്തിനു വേണ്ടി ജയ്താപൂരില്‍ അണുനിലയം വേണ്ടെന്നു പറയുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത് നമ്മുടെ ജനാധിപത്യ ഭരണകൂടമാണെന്നത് വേദനാ ജനകമാണ്. ശാസ്ത്രീയമായും സത്യസന്ധമായും വസ്തുതകളെ വിലയിരുത്തേണ്ട ഒരു ജനാധിപത്യ ഭരണകൂടം കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതിനെ വികസനമെന്ന് നമുക്ക് പറയാനാവുമോ? ഗാന്ധിയുടെ വികസനസങ്കല്‍പം ഭാരതത്തില്‍ ഇന്നും പ്രസക്തമാണ്. കാരണം ഇത് ഇന്നും കൃഷിക്കാരും ചെറുപണിക്കാരുമടങ്ങിയ പാവപ്പെട്ട ജനലക്ഷങ്ങളുടെ നാടാണ്; ദരിദ്രനാരായണന്മാരുടെ നാട്.
അതുകൊണ്ട് ജയിക്കാന്‍ സാധ്യത നന്നെ കുറവാണെന്നു തോന്നുന്നതാണെങ്കില്‍ തന്നെയും പലതരം ചെറുത്തു നില്‍പുകളില്‍ ഏര്‍പ്പെടുന്ന പല ആളുകളും ഗാന്ധിയിലേക്കു തിരിയുന്നു. വികസനം ഗാന്ധി, വലുപ്പങ്ങള്‍ കൊണ്ടളന്നില്ല; മനുഷ്യന്റെ തൃപ്തികൊണ്ടും ജീവിതഗതിയുടെ അന്തസ്സുകൊണ്ടും ഉണ്ടാകേണ്ട സമഗ്രതയായിരുന്നു അതിന്റെ അളവുകോല്‍.
ഞാന്‍ പങ്കെടുത്ത സമ്മേളനത്തിലും ഗാന്ധി ഒരദൃശ്യസാന്നിധ്യമായി എനിക്കനുഭവപ്പെട്ടു.സംഘാടകരില്‍ കോട്ടയത്തെ ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രവും സര്‍വോദയ മണ്ഡലവുമുണ്ടായിരുന്നു. കൂടാതെ സീറോ ബജറ്റ് കൃഷി, വെച്ചൂര്‍ കണ്‍സര്‍വേഷന്‍, പ്രകൃതി ജീവനം, മണ്‍പാത്ര നിര്‍മാണം,പരമ്പരാഗത കൃഷി തുടങ്ങിയ താല്‍പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നു.
ഞാന്‍ കവിയെന്ന നിലക്ക്, ആശയപരമായി ആശാന്റെ പൈതൃകത്തെ പ്രത്യേകിച്ച് ആദരിക്കുന്നതു കൊണ്ട്, സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഓര്‍ത്തത് 'അണുജീവിയിലും സഹോദര/ പ്രണയം ത്വല്‍കൃപയാലെ തോന്നണം' എന്ന വരികളാണ്. ദൈവത്തോടുള്ള ആശാന്റെ ആ പ്രാര്‍ഥന കുറേനാളായി എപ്പോഴും മനസ്സിലുള്ളതാണ്.
ഇന്നുവരെയുണ്ടായ ശാസ്ത്രസാങ്കേതികവിദ്യകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ, എങ്ങനെ അവയുടെ വിനാശകരമായ വശങ്ങള്‍ കുറക്കാം എന്നാണ് ഇനി നോക്കേണ്ടത്. ബദല്‍ അന്വേഷണങ്ങളില്‍ വ്യാപൃതരായവരായിരുന്നു സംസാരിച്ച മിക്കവരും. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വഴിയേ വായനക്കാരുമായി പങ്കുവെക്കാം. ഒരുപക്ഷേ, അവയില്‍ പലതും നിങ്ങളറിയുന്ന കാര്യങ്ങളാവാം. പക്ഷേ, അവയെല്ലാം നമ്മളാവര്‍ത്തിച്ചു ചിന്തിക്കേണ്ട കാര്യങ്ങളാണെന്നു ഞാന്‍ കരുതുന്നു.
http://www.madhyamam.com/news/86208/110609

2011/05/21
കരമണല്‍ ഖനനം: കളക്ടര്‍ ഇടപെടണം
കൊടുവള്ളി: കുടുംബശ്രീ പച്ചക്കറി കൃഷിയുടെ മറവില്‍ പൂനൂര്‍പുഴ, ചെറുപുഴ എന്നിവടങ്ങളിലെ പുറമ്പോക്ക് ഭൂമികളിലെ കരമണല്‍ നീക്കം ചെയ്യാനുള്ള ശ്രമവും പൂനൂര്‍ പുഴയിലെ കക്കോടി, കൊടുവള്ളി, നെല്ലാങ്കണ്ടി തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതലായി പുഴയോരം കൈയേറി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി ആവശ്യപ്പെട്ടു. പുഴയുടെ സ്വാഭാവിക സ്ഥിതി പുനഃസ്ഥാപിക്കാന്‍ റവന്യൂ സര്‍വേ വകുപ്പുതലത്തില്‍ നടപടി ഉണ്ടാവണം.
2011/04/06
സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കാലടി: അങ്കമാലി മണ്ഡലത്തിലെ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, സംസ്ഥാന ട്രഷറര്‍ കെ. രമേഷ്, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്‍, എ.എ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
2011/04/01
സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന് കരുത്തേകുക: സമാജവാദി ജനപരിഷത്ത്
പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഞാളിയന്‍ അങ്കമാലി മണ്ഡലത്തിലെ സമാജവാദിജനപരിഷത്ത് സ്ഥാനാര്‍ത്ഥി
![]() |
| ഫ്രാന്‍സിസ് ഞാളിയന് |
പ്രിയ സമ്മതിദായകരെ,
2011 ഏപ്രില്‍ 13-ന് പതിമൂന്നാം കേരള നിയമസഭയിലേക്ക് നാം നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തുവാനും കഴിയുന്ന നയപരിപാടികള്‍ മുന്‍നിര്‍ത്തി വേണം നാം വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍. ഓരോ തവണയും തെരഞ്ഞെടുത്തുവിടുന്ന സര്‍ക്കാരുകളെ ചവിട്ടി പുറത്താക്കേണ്ട ഗതികേടിലാണ് കേരള ജനത. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമ്പേപരാജയപ്പെടുന്നതിനാലാല്‍ ജനങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതാവുന്നു.
പൊതുജീവിതത്തിലെ മൂല്യശോഷണവും സാധാരണ ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസമത്വവും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധീശാധികാരവും കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളും കാലങ്ങളായി കേരളം നേരിടുന്ന ഏറ്റവും പൊതുവായ പ്രശനങ്ങളാണ്. സര്‍ക്കാരുകള്‍ പലതവണ മാറിയിട്ടും അവയ്‌ക്കൊന്നും പരിഹാരമില്ല, മാത്രമല്ല അവയെല്ലാം മൂര്‍ച്ഛിച്ച് ഒരിക്കലും ആരെക്കൊണ്ടും പരിഹരിക്കാനാവില്ല എന്ന സ്ഥിതിവിശേഷത്തിലേയ്‌ക്കു രാഷ്‌ട്രീയത്തിലെ ശാക്തികചേരികള്‍ നമ്മെ നയിയ്‌ക്കുകയുമാണ്.
നമ്മുടെ സമൂഹത്തിന്റെ വളരെ ലളിതവും ഋജുവുമായ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്. എന്നാല്‍ അതിനുപകരം സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മറ്റൊരു വര്‍ണ്ണക്കാഴ്‌ചയാണ് എല്ലാ വ്യവസ്ഥാപിത രാഷ്‌ട്രീയശക്തികളും മുന്നോട്ടുവയ്‌ക്കുന്നത്. അത് ബാഹ്യമായി ചില സൗകര്യങ്ങളും സുഖവും ഒരുക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ അതോടൊപ്പം ലളിതമായി പരിഹരിക്കേണ്ട അടിസ്ഥാനപ്രശങ്ങളെ അത് വഷളാക്കുകയും സങ്കീര്‍ണ്ണമാക്കുകയുമാണ് മാത്രമല്ല കുടുതല്‍ ഗുരുതരമായ പുതിയ പ്രശ്‌നങ്ങള്‍ അത് ഉണ്ടാക്കുകയും ചെയ്യുന്നു. വെള്ളം പ്രകൃതിയില്‍ നിന്ന് സമൃദ്ധമായികിട്ടുന്ന നമ്മുടെ സംസ്ഥാനത്ത് കുടിവെള്ളക്ഷാമം; സൂര്യപ്രകാശവും കാറ്റും സമൃദ്ധമായ കേരളത്തില്‍ അത്‌പ്രയോജനപ്പെടുത്താതെ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് വായ്‌ത്താരി: ആ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല പുതുതായിവരുന്ന ഗുരുതര പ്രശ്‌നങ്ങള്‍. മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും നിലനിന്നുപോരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ച് മനുഷ്യരാശിയുടെയും ജീവന്റെ തന്നെയും അതിജീവനം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. മനുഷ്യനും ജീവനും നിലനില്‍ക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാരകമായ വിധത്തില്‍ വിഷലിപ്‌തമാക്കി നമുക്ക് എത്രനാള്‍ മുന്നോട്ട് പോകുവാന്‍ കഴിയും? കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായ പെരിയാറ്റിലെ വെള്ളത്തില്‍ കാഡ്‌മിയം, രസം തുടങ്ങിയ മാരകവിഷങ്ങള്‍ തള്ളി അതേവെള്ളം കുടിയ്‌ക്കുവാന്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പുരോഗതിയുടെ യുക്തി മാത്രമൊന്നാലോചിച്ചാല്‍ മതി. മഹാനഗരങ്ങള്‍ ചീര്‍ത്ത് വളരുമ്പോള്‍ അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും മനുഷ്യാന്തസ്സിന് നിരക്കുന്ന ജീവിതം സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അതിന്റെ മീതെ മെട്രോയും ഹൈട്ടെക്കും സ്‌മാര്‍ട്ട് സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും പണിതുയര്‍ത്തുന്നവര്‍ അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാമ്പത്തിക കുത്തകകള്‍ കാഴ്‌ച വെയ്‌ക്കുന്ന കോടാനുകോടി രൂപ വരുന്ന പണത്തിനുമുന്നില്‍ ജനങ്ങളെ മറക്കുന്നു. പരസ്യമായതും പരസ്യമാകാത്തതുമായ എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി കൊള്ളകള്‍ നാട്ടുനടപ്പാകുവാന്‍ അതാണു കാരണം. ഏതുവിധേനയും പണംകുമിഞ്ഞു കൂട്ടുവാന്‍ തുനിഞ്ഞിറങ്ങുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കെല്ലാം തഴച്ചുവളരുവാന്‍ അത് സാഹചര്യമുണ്ടാക്കും. മദ്യ, ലോട്ടറി, നിയമനത്തട്ടിപ്പ് തുടങ്ങിയ മാഫിയാകളും അഴിമതിയും മൂല്യശോഷണവും മറ്റും നമ്മുടെ രാജ്യത്തെയാകെ വിഴുങ്ങിയിരിയ്‌ക്കുന്നു
![]() |
| തെരഞ്ഞെടുപ്പു് ചിഹ്നം നാളികേരം |
എന്നാല്‍ അതിന്റെയെല്ലാം ഭാരം അവസാനമായി താങ്ങേണ്ടിവരുന്നത് ഗ്രാമങ്ങളും തീര മലയോരമേഖലകളുമാണ് വമ്പന്‍പാറമടകളും വിവേചനമില്ലാത്ത മണല്‍വാരലും മണ്ണുമാന്തലും ഗ്രാമനിവാസികള്‍ക്ക് ക്രമേണയായി ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്നു. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിവേചനപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ ആധുനിക വികസനം പുരാണത്തിലെ ബകന്റെ ഭക്ഷണരീതി പോലെ എത്രയെത്ര പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച് തീര്‍ത്താലും മതിവരാതെ വാ തുറന്ന് നില്‍ക്കുകയാണ്.
എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി. തുടങ്ങിയ ശാക്തിക ചേരികളെല്ലാം അതിജീവനം തകര്‍ക്കുന്ന ഇന്നത്തെ വികസനത്തിന്റെ കാര്യത്തില്‍ സര്‍വ്വസമ്മതിയിലാണ് അതിന് കാരണം അവയുടെ ആശയങ്ങളും ദര്‍ശനപദ്ധതികളും അമ്പേ പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമാണ്. കാലങ്ങളായുള്ള നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിയ്‌ക്കുവാനോ പുതിയ പ്രശ്‌നങ്ങളെ നേരിടുവാനോ സന്തുഷ്‌ടിയും സമാധാനവും ഉള്ള ഒരുജീവിതം ജനങ്ങള്‍ക്ക് നല്‍കുന്ന യഥാര്‍ത്ഥ പുരോഗതി കൈവരുത്തുവാനോ ഒരു വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷിക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടുരൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി വിതരണം ചെയ്യുവാന്‍ മത്സരിയ്‌ക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിയ്‌ക്കുകയാണ്. കാര്‍ഷിക- ഭക്ഷ്യ ഉല്‍പാദനം തകര്‍ക്കുന്ന ഇന്നത്തെ വിനാശകരമായ വികസനം ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന അവര്‍, വിതരണം ചെയ്യുവാന്‍ നാളെ അരിയെവിടെ എന്ന ചോദ്യം മനഃപൂര്‍വ്വം മറച്ചു വെയ്‌ക്കുകയാണ് . പ്രാണവായു, ശുദ്ധ ജലം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദം, അന്തസ്സ് തുടങ്ങിയഅടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ വികസനം കൈവരുത്തുവാന്‍ മഹാത്മാഗാന്ധിയും ഡോ.ലോഹിയയും ജയപ്രകാശ് നാരായണനും ഡോ:അംബേഡ്‌കറും നല്‍കുന്ന ദിശയടെ പ്രകാശത്തില്‍ പുതിയ നയപരിപാടികള്‍ നമുക്കുണ്ടാവണം ഇന്ത്യയില്‍ നുറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, ദളിതക്രൈസ്‌തവര്‍, സ്‌ത്രീകള്‍ തുടങ്ങിയ ജനസമൂഹങ്ങളുടെ സമത്വം പ്രത്യേക അവസരങ്ങളിലൂടെ അധികാര പങ്കാളിത്തം വഴി വേണം നേടുവാന്‍. അക്കാര്യത്തിലും സമഗ്രവും നൂതനവുമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടാവണം. പ്ലാച്ചിമടയിലും കിനാലൂരിലും മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ഭൂമിയിലും ഉയരുന്ന ജനങ്ങളുടെ രോദനത്തില്‍ നിന്ന് പുതിയൊരു രാഷ്‌ട്രീയം കരുപ്പിടിപ്പിക്കണം.
സാമൂഹികവും സാമ്പത്തികവുമായ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമാജവാദി ജനപരിഷത്ത്, അവയ്‌ക്കുവേണ്ടി പോരാടുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്. സ്വാതന്ത്ര്യസമരത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നയിച്ച ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹര്‍ ലോഹിയയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റു് പ്രസ്‌ഥാനത്തിന്റെ പുതിയ ഘട്ടമാണ് സമാജവാദിജനപരിഷത്ത്. പുതിയ രാഷ്‌ട്രീയത്തിന്റെ പുതിയ നയപരിപാടികളോടെ രാജ്യമൊട്ടാകെ സമാധാനപരമായ പോരാട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തുന്ന സമാജവാദി ജനപരിഷത്ത് സാമൂഹിക-സാമ്പത്തിക സമത്വത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.
പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന് ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ് ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദിജനപരിഷത്ത് ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുകയാണ്. മണ്ണ് മാഫിയയുടെയും പാറമട ലോബിയുടെയും ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെയും പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതെയും ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഉറച്ചുനിന്ന് ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സീസ് ഞാളിയന് ഈ നിര്‍ണായക ഘട്ടത്തില്‍ വോട്ടുചെയത് പിന്തുണ നല്‍കുവാന്‍ മുഴുവന്‍ സമ്മതിദായകരോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. സമ്പൂര്‍ണ്ണ മാറ്റത്തിനുഉള്ള പുതിയ രാഷ്‌ട്രീയത്തിന് കരുത്തേകുവാന്‍ നമ്മുടെ ഓരോ വോട്ടും നാളികേരം അടയാളത്തില്‍ ചെയത് ഫ്രാന്‍സീസ് ഞാളിയനെ വിജയിപ്പിയ്‌ക്കുക.
സമാജവാദി ജനപരിഷത്ത് അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍
2011/03/10
രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും
രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും 2011 മാര്‍ച്ച് 8-ലെ വിജ്ഞാപനം ഇവിടെ
പഴയ വിജ്ഞാപനങ്ങള്‍ ഇവിടെയാണു്
തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം ഇവിടെ കാണാം
പഴയ വിജ്ഞാപനങ്ങള്‍ ഇവിടെയാണു്
തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം ഇവിടെ കാണാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)