2016/03/21

നേതാക്കള്


महात्मा गांधी മോഹനദാസ  കർമചന്ദ്ര ഗാന്ധി मोहनदास कर्मचन्द गांधी (2 अक्टूबर 1869 - 30 जनवरी 1948) മോഹൻദാസ് കര്‍മ് ചന്ദ് ഗാന്ധി 1869 ഒക്ടോബർ 02– 1948 ജനുവരി 30


കിഷന്‍ പടനായിക് (1930 - 2004)
കടപ്പാട്: സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം


किशन पटनायक (30 जून 1930 - 27 सितंबर 2004) Kishen Pattanayak (30 June 1930 -- 27 September 2004) കിഷന് പടനായിക് (1930 - 2004)



ആചാര്യ നരേന്ദ്രദേവ Acharya Narendra Deva October 31, 1889- Feb 20,1956
आचार्य नरेन्द्रदेव (जन्म: 31 अक्तूबर, 1889 ई. सीतापुर, उत्तर प्रदेश; निधन: 19 फ़रवरी 1956 ई. इरोड, तमिलनाडु) 

ജയപ്രകാശ് നാരായൺ 1902 ഒക്ടോബർ 11 – 1979 ഒക്ടോബർ 8 जयप्रकाश नारायण (11 अक्टूबर, 1902 - 8 अक्टूबर, 1979) 

കെ എ ശിവരാമഭാരതി K. A. Sivarama Bharathy (1923-1989)
Dr. K.B.Menon (18 June,  1897 - 6 September 1967 )
कॆ. बि. मेनोन् (18 जून 1897 - 6 सितंबर 1967)
കെ. ബി. മേനോന് (1897-1967)

കെ. കേളപ്പന്‍ ( 1890 സെപ്തംബര്‍ 9 - 1971 ഒക്റ്റോബര്‍ 6 )
कॆ. केळप्प (9 सितंबर 1890 - 6 अक्टूबर 1971)
मंगलाट्ट् राघव (1921-
മംഗലാട്ട് രാഘവൻ (1921-     )

पि.ऎं. कुञ्ञिराम नम्प्यार्‍ (30 जुलाई 1905 - 25 नवंबर 1998) പി.എം. കുഞ്ഞിരാമൻ നമ്പ്യാർ (1905 ജൂലായ് 30 - 1998 നവംബർ 25)

പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970) 

पॊन्नऱ श्रीधर, 22 सितंबर 1898 - 27 सितम्बर 1899 और फ़रवरी 1966 Ponnara Sreedhar  പൊന്നറ ശ്രീധർ 1898 സെപ്റ്റംബർ 22 - 1966 ഫെബ്രുവരി 27 September 1899

यूसुफ मेहर अली (23 सितंबर, 1903- 2 जुलाई 1950) Yusuf Meherally (September 23, 1903– July 2, 1950) യൂസഫ് മെഹര് അലി


राममनोहर लोहिया (मार्च २३, इ.स. १९१० - १२ अक्टूबर, इ.स. १९६७) രാം മനോഹർ ലോഹിയ (1910 മാർച്ച് 23 - 1967 ഒക്ടോബർ 12)


सुभाष चन्द्र बोस (बांग्ला: সুভাষ চন্দ্র বসু उच्चारण: शुभाष चॉन्द्रो बोशु, 23 जनवरी 1897 - 18 अगस्त 1945?)
സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945?)
Congress president Subhas Chandra Bose ( 23 January 1897 – 18 August 1945?)  with Mohandas K. Gandhi at the Congress annual general meeting 1938.

ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931) भगत सिंह (२८ सितम्बर १९०७, - २३ मार्च १९३१)

Changanassery Parameshwaran Pillai (1877-1940)
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള (1877-1940)



दाक्षायणि  वेलायुधन् (4 July 1912 - 20 July 1978) ദാക്ഷായണി വേലായുധന് (1912 - 1978)  
Dakshayani Velayudhan married R. Velayudhan (1912-1974) a dalit leader and later Member of Parliament. Their wedding was held at Sevagram in Wardha with Gandhi and Kasturba as witnesses and a leper standing in as the priest.




दादा भाई नौरोजी ४ सितम्बर १८२५ - ३० जून १९१७
ദാദാഭായ് നവറോജി 1825 സെപ്റ്റംബർ 4-1917 ജൂൺ 30

डॉ॰ भीमराव रामजी आंबेडकर ( १४ अप्रैल, १८९१ – ६ दिसंबर, १९५६ ) Bhimrao Ramji Ambedkar (14 April 1891 – 6 December 1956) ഡോ. ഭീംറാവു അംബേഡ്കർ

ഖാൻ അബ്ദുൽ ഗാഫർ ഖാൻ 1890 – 1988
Khān Abdul Ghaffār Khān (6 February 1890 – 20 January 1988) 


ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) महात्मा जोतिराव गोविंदराव फुले (जन्म - ११ अप्रैल १८२७, मृत्यु - २८ नवम्बर १८९०), Mahatma Jyotirao Govindrao Phule  (11 April 1827 – 28 November 1890)
राम इळयतु् Raman Ilayathu  രാമന്‍‍ ഇളയതു് കടപ്പാട്: സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം

सावित्रीबाई फुले (3 जनवरी 1831 – 10 मार्च 1897) സാവിത്രിബായി ഫൂലെ Savitribai Jyotirao Phule (3 January 1831 – 10 March 1897)

टि कॆ माधवन्‍  (1885—1930) T. K. Madhavan (1885—1930) ടി കെ മാധവന്‍ (1885—1930)  

जयप्रकाश नारायण 

വിഷ്ണുദേവ് ഗുപ്ത विष्णुदेव गुप्त  Vishnu Dev Gupta +2003

2016/03/01

ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍



ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍
വിന്‍സന്റ് പുത്തൂര്‍
സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി
ഒളരിക്കര
തൃശൂര്‍
ഫോണ്‍ – 9349599302
വ്യത്യസ്ഥമായ ഒരു രാഷ്ര്ടീയഗ്രന്ഥം അതാണ് വിന്‍സന്റ് പുത്തൂര്‍ രചിച്ച ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ എന്ന പുസ്തകം. മുഖ്യധാരയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തികളേയും സംഭവങ്ങളേയുമാണ് ഇതില്‍ മുഖ്യമായും പരാമര്‍ശിക്കുന്നത്. ഒപ്പം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും ബി.ജെ.പിക്കുമിടയില്‍ ഏറെക്കുറെ കുറ്റിയറ്റുപോയ സോഷ്യലിസ്റ്റ് ചിന്തകളിലേക്കുള്ള ഒരു പിന്‍മടക്കവുമാണ് 90 പേജ് മാത്രമുള്ള ഈ പുസ്തകം. ജനാധിപത്യം വീണ്ടും അപകടത്തിലാവുമ്പോള്‍ ഞാന്‍ വീണ്ടും ബോബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെക്കുറിച്ചാണ് ആദ്യലേഖനം.

ഇന്ത്യന്‍ രാഷ്ര്ടീയത്തില്‍ തികച്ചും വ്യത്യസ്തനായിരുന്ന ഈ വിപ്ലവകാരി അടിയന്തരാവസ്ഥക്കെതിരേ നയിച്ച ധീരപോരാട്ടവും സഞ്ജയ് ഗാന്ധി അദ്ദേഹത്തെ വധിക്കാന്‍ നിര്‍ദേശിച്ചതുമൊക്കെ ലേഖനത്തില്‍ വിവരിക്കുന്നു. 1974ലെ പ്രസിദ്ധമായ റെയില്‍വേ സമരം, അടിയന്തരാവസ്ഥയിലെ സായുധകലാപം, ജയിലില്‍ കിടന്നും 3.25 ലക്ഷം ഭൂരിപക്ഷം നേടിയത്, വ്യവസായ മന്ത്രിയായി കൊക്കൊകോള നിരോധിച്ചത്, പ്രതിറോധമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഗില്‍ യുദ്ധം നയിച്ചത് തുടങ്ങി ഫെര്‍ണാണ്ടസിന്റെ ജീവിത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിന്‍സന്റ് പരാമര്‍ശിക്കുന്നു. അടുത്തയിടെ അന്തരിച്ച നമ്പാടന്‍മാഷുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് നമ്പാടന്‍ മാഷും സഞ്ചരിക്കുന്ന വിശ്വാസിയും എന്ന ലേഖനം.

രാഷ്ടീയകളരിയിലെ അങ്കചേകവരായിരുന്ന പി ആര്‍ കുറുപ്പ്, കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ എവിടെയായലും ഓടിയെത്തി സമരം നയച്ചിരുന്ന ബി. വെല്ലിംഗ്ടണ്‍, വ്യത്യസ്ഥനായ പുരാഹിതനും പോരാളിയുമായിരുന്ന ഫാദര്‍ വടക്കന്‍, സോഷ്യലിസ്റ്റുകള്‍ മറന്നുപോയ ബി.സി. വര്‍ഗീസ് തുടങ്ങിയവരെ കുറിച്ചാണ് പിന്നീടുള്ള കുറിപ്പുകള്‍. ഉടുമ്പന്‍ ചോല, പുല്‍പ്പള്ളി, അമ്പലവയല്‍, ഷാമോഗ, ഗൂഢല്ലൂര്‍, മാങ്കുളം തുടങ്ങി വിവിധ മേഖലകളില്‍ വെല്ലിംഗ്ടണ്‍ നയിച്ച സമരങ്ങള്‍ വിന്‍സന്റ് പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധകുര്‍ബാന പോലും സമരായുധമാക്കുകയും കമ്യൂണിസ്റ്റ് സഹചാരിയുമായിരുന്ന വടക്കനച്ചന്‍ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധനായ കഥ വിന്‍സന്റ് വിവരിക്കുന്നു.
1114ലെ ജാഥ നയിച്ച അക്കാമ്മ ചെറിയാന്‍, ഓര്‍ക്കാന്‍ മറന്നുപോയ എ.വി. ആര്യന്‍, ഗോവ കച്ച് സമരങ്ങള്‍ നയിച്ച ശിവരാമഭാരതി, ജനകീയ പ്രതിരോധരംഗത്തെ സോഷ്യലിസ്റ്റ് കെ പി മുഹമ്മദ് തുടങ്ങിയ ലേഖനങ്ങള്‍ മലയാളി പൊതുവില്‍ ഓര്‍ക്കാത്ത നേതാക്കളെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറില്‍ നടന്ന വീരോചിതമായ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന അക്കാമ്മ ചെറിയാന്‍. 1938 ഒക്‌ടോബര്‍ 23നു ചിത്തിരതിരുന്നാള്‍ രാജാവിന്റെ കൊട്ടാരത്തിലേക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന വന്‍ മാര്‍ച്ചിനു നേരെ വെടിവയ്ക്കാനൊരുങ്ങിയ പട്ടാളമേധാവി കേണല്‍ വാട്കിന്റെ മുന്നില്‍, സ്വന്തം ബ്ലൗസ് കീറി 'വയ്‌ക്കെടാ വെടി'യെന്നു ആക്രോശിക്കുകയായിരന്നു. സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഉജ്വലമായ ഈ ഏട് പുതിയ ഫെമിനിസ്റ്റുകള്‍ക്കുപോലും അറിയാനിടയില്ല.
സി.പി.എമ്മിനെതിരേ കലാപത്തിന്റെ കൊടിയുയര്‍ത്തിയ ആദ്യകാല നേതാവ് എ.വി. ആര്യന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ജില്ലാകലക്ടര്‍ക്കും കലക്ടറേറ്റിനും മാത്രമല്ല, അതുവരെ ആരും നികുതി ചുമത്താതിരുന്ന സ്വന്തം ഇല്ലത്തിനു പോലും നികുതി ചുമത്തിയ സംഭവം വിന്‍സന്റ് ഓര്‍മിപ്പിക്കുന്നു.

ഓഗസ്റ്റ് വിപ്ലവത്തിന്റെ കുതിപ്പും കിതപ്പും, വീണ്ടുമൊരു ഉപ്പു സത്യാഗ്രഹം, മാര്‍ക്‌സില്‍ നിന്ന് ഗാന്ധിയിലേക്ക്, സോഷ്യലിസ്റ്റുകളുടെ വര്‍ത്തമാനം തുടങ്ങിയ ലേഖനങ്ങള്‍ ലേഖകന്റെ രാഷ്ര്ടീയ നിലപാട് വ്യക്തമാക്കുന്നു. മേധാ പട്കര്‍, ബിനായക് സെന്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ പ്രത്യേകം പരാമര്‍ശിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു കാരണമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഇന്ദിരാഗാന്ധിക്കനുകൂലമായ വിധിയെ വിന്‍സന്റ് രൂക്ഷമായി വിമര്‍ശിക്കുന്നു. വിന്‍സന്റ് ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു പ്രധാന ചരിത്രവസ്തുത ഭൂപരിഷ്‌കരണ ബില്ലിനെ കുറിച്ചാണ്. ഇന്ത്യയില്‍ ആദ്യത്തെ ഭൂപരിഷ്‌കരണബില്‍ കൊണ്ടുവന്നത് പട്ടം താണുപിള്ളയായിരുന്നെന്ന് സമര്‍ത്ഥിക്കുന്ന വിന്‍സന്റിന്റെ കുറിപ്പ് ചരിത്ര രാഷ്ര്ടീയ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടതാണ്. അന്ന് അദ്ദേഹം തിരു - കൊച്ചി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി സഭാംഗമായിരുന്ന പി എസ് നടരാജന്‍ പിള്ള ബില്ലവതരിപ്പിച്ചത്. എന്നാല്‍, ബില്‍ പാസായാല്‍ തിരു - കൊച്ചി പി.എസ്.പി. ഒറ്റക്കു ഭരിക്കുമെന്ന് ഭയപ്പെട്ട കോണണ്‍ഗ്രസും കമ്യൂണിസ്റ്റും ഭയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ തട്ടി മന്ത്രിസഭയും ഭുപരിഷ്‌കരണ ബില്ലും വീണു. വിമോചനസമരകാലത്ത് ഗോപാലന്‍ ചേറ്റുപുഴ അവതരിപ്പിച്ച ഈ സമരം മോചനത്തിനാണ്, ഞങ്ങള്‍ വരുന്നു എന്നീ നാടകങ്ങളെ കുറിച്ചുള്ള കുറിപ്പ് രാഷ്ര്ടീയ-നാടക വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും.
കടപ്പാട് മംഗളം ദിനപത്രം 2013 ഓഗസ്റ്റ്



2015/04/05

കെ വി എൻ പണിക്കർ അന്തരിച്ചു

തലശ്ശേരി,2015 ഏപ്രിൽ 05: മുൻ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും വാഗ്മിയുമായ കെ വി എൻ പണിക്കർ 79-ആമത്തെ വയസ്സിൽ 2015 ഏപ്രിൽ 4 ശനിയാഴ്ച തിരുവങ്ങാട്ടെ വസതിയിൽ അന്തരിച്ചു. കേരളത്തിലെ ലോഹിയാ വിചാര വേദിയുടെ സ്ഥാപകരിലൊരാളായിരുന്നു. എം ഗോവിന്ദന്റെ അടുത്ത സഹപ്രവർത്തകനായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ സോഷ്യലിസം തത്വകടിസ്ഥാനങ്ങൾ’, ‘മാർക്സിയൻ അർത്ഥശാസ്ത്രം കാണ്മുന്നിൽ’, ‘ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം’ തുടങ്ങിയ പുസ്തകങ്ങൾ പണിക്കർ എഴുതിയിട്ടുണ്ട്. പണിക്കർ ചെന്നൈയിലും പിന്നീട് എൽഐസിയിലും പോസ്റ്റൽ ഓഡിറ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'തകരുന്ന അന്തർദേശീയ കമ്മ്യൂണിസം' (അന്തർദേശീയ കമ്മ്യൂണിസം വീഴുന്നു) എന്ന വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പരമ്പര വ്യാപകമായി വായിക്കപ്പെട്ടു. അദ്ദേഹത്തിന് ഭാര്യ ചിന്നമ്മു, മകൻ ശൈലേശ്, മകൾ ശൈഗേഷ്ന എന്നിവരാണുള്ളത്. ശവസംസ്കാരം ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 10ന് മഞ്ഞോടി കണ്ടിക്കൽ ശ്മശാനത്തിൽ നടന്നു. കെ വി എൻ പണിക്കർ / കെവിഎൻ പണിക്കർ / കെ.വി.എൻ. പണിക്കർ

2014/05/08

സുപ്രീം കോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ നയങ്ങളാണ്‌-സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ ജോഷി


കോട്ടയം : കേരളത്തിന്റെ വിശാല താല്‌പര്യങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും പോലും എതിരായ സുപ്രീംകോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ കാലങ്ങളായി തുടരുന്ന യു.ഡി.എഫ്‌ , എല്‍.ഡി.എഫ്‌ നയങ്ങളാണെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയപ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു.

ഇരുമുന്നണിയിലുംപെട്ട വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ ദീര്‍ഘകാലമായി തമിഴ്‌നാട്ടില്‍നിന്നും കൈക്കൂലി വാങ്ങിവരികയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ പുതുക്കി നല്‍കിയവകയില്‍ തമിഴ്‌നാട്ടില്‍നിന്നും രാജ്യസഭ സീറ്റ്‌ ഒരു രാഷ്‌ട്രീയകക്ഷി തരപ്പെടുത്തിയതും വിസ്‌മരിക്കരുത്‌.

മുല്ലപ്പെരിയാര്‍ സമരസമതി ഉയര്‍ത്തിക്കൊണ്ടുവന്ന ജനവികാരത്തിന്റെ ശക്തിയാണ്‌ അന്തിമഘട്ടത്തിലെങ്കിലും ആത്മാര്‍ത്ഥനിലപാട്‌ കൈക്കൊള്ളുവാന്‍ കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്‌.

എന്നാല്‍ മുന്‍കാലങ്ങളിലെ കരിങ്കാലിപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം 1996-ലെ കേരളവിരുദ്ധവും പക്ഷപാതപരവുമായ സുപ്രീംകോടതി വിധിയില്‍ കലാശിക്കുവാന്‍ ഇടയാക്കിയത്‌.

അതില്‍നിന്നുള്ള പരിവര്‍ത്തനത്തിന്‌ നാന്ദിയായി തീര്‍ന്നത്‌ മുല്ലപ്പെരിയാര്‍ സമരമാണ്‌. അന്നത്തെ വിധിയുടെ റിവ്യൂഹര്‍ജിയെ തുടര്‍ന്നുള്ള കേരളസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം പ്രേരണയും ബലവും പകരുവാന്‍ സമരം സഹായിച്ചു.

എന്നാല്‍ അണക്കെട്ടു നിര്‍മ്മാണത്തിന്‍ കരാര്‍ പണിയിലെ വെട്ടുമേനി മുന്നില്‍കണ്ട്‌ യു.ഡി.എഫും, എല്‍.ഡി.എഫും പുതിയ അണക്കെട്ട്‌ എന്നവാദവുമായി കേരളത്തിന്റെ ധാര്‍മ്മികവും രാഷ്‌ട്രീയവുമായ കരുത്തിന്റെ ചോര്‍ച്ചയ്‌ക്കിടയായി. തമിഴ്‌നാടിന്‌ ന്യായമായ വെള്ളംകൊടുക്കുവാന്‍ കുറഞ്ഞചെലവിലും കുറഞ്ഞപ്രത്യാഘാതത്തിലും തുരങ്കം നിര്‍മ്മിച്ച്‌ കഴിയാമെന്നിരിക്കെ കാലപ്പഴക്കവും ഭൂകമ്പദുരന്തവും വരുത്തി വയ്‌ക്കുവാന്‍ ഏറെ സാധ്യതയുള്ള അണക്കെട്ടുവാദം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായ വിലയിരുത്തലില്‍ കേരളഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ നേതൃത്വം കേരളജനതയോട്‌ വഞ്ചനാപരമായ സമീപനം പുലര്‍ത്തിവന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമിഴ്‌നാടിനെ സഹായിക്കുന്ന സേവകവൃന്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതി വിധിയുടെ കൂടെ മറവില്‍ തമിഴ്‌നാട്‌ കോണ്‍ക്രീറ്റ്‌ നിറച്ച്‌ അണക്കെട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു,

സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാറിന്‌ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിരന്തരമായ വഞ്ചനയിലൂടെ നിയമപ്രാബല്യം ഉണ്ടാക്കിയെടുക്കുകയും അന്യായമായി 142 അടി ജലനിരപ്പ്‌ ഉയര്‍ത്തുന്നത്‌ ഉള്‍പ്പെടെയുള്ള കേരളവിരുദ്ധവിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ കേരളജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌. അതിനെതിരെ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അതു വരുംകാലങ്ങള്‍ പ്രതിലോമകരമായ വിധ്വംസക ശക്തികള്‍ക്ക്‌ കളമൊരുക്കുന്നതായിരിക്കും.

2014/04/23

സമാജ്‍വാദി ജനപരിഷത്ത് ജന. സെക്രട്ടറി സുനില്‍ അന്തരിച്ചു

1959 നവംബർ 4 - 2014 ഏപ്രിൽ 21

ന്യൂഡല്‍ഹി: സമാജ് വാദി ജനപരിഷത്തിന്റെ പ്രമുഖ നേതാവും ജന. സെക്രട്ടറിയുമായ സുനില്‍ജി (54) 2014 ഏപ്രില്‍ 21 തിങ്കളാഴ്ച രാത്രി അന്തരിച്ചു. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ 16 മുതല്‍ ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഡല്‍ഹിയിലെ വൈദ്യുതി ശ്മശാനത്തില്‍ നടത്തി.

സാമ്പത്തിക രാഷ്ട്രീയചിന്തകനും ജനകീയസമരങ്ങളുടെ പോരാളിയുമായ അദ്ദേഹം സാമായിക് വാര്‍ത്തയെന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ പത്രാധിപനുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് കേസ്ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുെവച്ചു. നര്‍മദയുടെ പോഷകനദിയായ തവ നദിയില്‍ നിര്‍മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിക്കുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുംവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തി.

മേധാപട്കറും അരുണാറോയിയും കിഷന്‍ പട്‌നായിക്കും ചേര്‍ന്ന് രൂപംകൊടുത്ത ജനകീയ രാഷ്ട്രീയമുന്നണി (പി.പി.എഫ്.) യുടെയും പിന്നീടുണ്ടായ ലോക് രാജ്‌നീതി മഞ്ചിന്റെയും നേതൃത്വംവഹിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സ്മിതയാണ് ഭാര്യ. മക്കള്‍: ശിവ്‌ലി വനജ (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രഗവേഷണ വിദ്യാര്‍ഥി), ഇക്ബാല്‍ അഭിമന്യു (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സ്പാനിഷ് ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി).
മാതൃഭൂമി 2014 ഏപ്രില്‍ 23

2014/04/21

സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അത്യാസന്നനിലയില്‍

ദെല്‍ഹി, ഏപ്രില്‍ 21: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു് ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ പ്രവിശിപ്പിച്ചിരിയ്ക്കുന്ന സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി സുനിലിന്റെ (54) നില ഗുരുതരമായി തുടരുന്നു.

ഏപ്രില്‍ 16 ബുധനാഴ്ച മദ്ധ്യപ്രദേശിലെ ബൈത്തുളില്‍ വച്ചാണു് അദ്ദേഹത്തിനു് മസ്തിഷ്കാഘാതമുണ്ടായതു്. ഹോഷംഗബാദിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേയ്ക്കും പിന്നീട് എയര്‍ ആംബുലന്‍സില്‍ ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്കും മാറ്റുകയായിരുന്നു. ഭാര്യ സ്മിതയും മക്കളായ ശിവലിയും ഇക്ബാല്‍ അഭിമന്യുവും ഒപ്പമുണ്ടു്.
അവലംബം:സമാജവാദി ജനപരിഷത്ത്


2014/03/13

യോഗേന്ദ്രജാലം


- സൂത്രധാരന്‍ - യോഗേന്ദ്ര യാദവ്
● തയ്യാറാക്കിയത്- ഫിറോസ് അലി

നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ കാര്യത്തില്‍. അത്രയ്ക്കുണ്ട് പാകതയും പക്വതയും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനെന്നനിലയില്‍ വര്‍ഷങ്ങളോളം ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.

ക്യാമറകള്‍ക്കുവേണ്ടിയുള്ള വിനയ പ്രകടനവും കൃത്രിമ ചിരിയും പക്ഷേ, കൂടെക്കൂട്ടിയില്ല. മാന്യത രാഷ്ട്രീയക്കാരന് അധിക അലങ്കാരമാണെന്നു യാദവ് പറയാതെ പറയുന്നു. എണ്ണപ്പെട്ട അക്കാദമീഷ്യനും ബുദ്ധിജീവിയുമാണെങ്കിലും മണ്ണില്‍ ചവിട്ടിയാണ് നടപ്പ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉപദേശം തേടിയിരുന്ന വിദഗ്ധരിലൊരാളായിരുന്നു. ഇത്തവണ ഡബിള്‍ റോളില്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ബുദ്ധികേന്ദ്രമായി അണിയറയില്‍. ഹരിയാനയിലെ ഗുഡ്ഗാവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അരങ്ങില്‍.

അരവിന്ദ് കേജ്‌രിവാള്‍ ചീഫ് കമാന്‍ഡറായ ആം ആദ്മി പാര്‍ട്ടിയുടെ സെക്കന്‍ഡ് ലഫ്റ്റനന്റാണു യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ ജനിച്ചു എന്നതില്‍ തീരുന്നു ഇരുവരും തമ്മിലുള്ള സാമ്യം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഐഐടി ബിരുദധാരിയാണു കേജ്‌രിവാള്‍. യാദവ് പഠിച്ചതും ശ്വസിച്ചതും സാമൂഹിക ശാസ്ത്രം. അതില്‍ത്തന്നെ, രാഷ്ട്രീയ മീമാംസയോട് വല്ലാത്തൊരു അഭിനിവേശമുണ്ട്. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന ശാഠ്യക്കാരനാണ് കേജ്‌രിവാള്‍.

വിശാലമായ ജനാധിപത്യ ബോധമാണ് യാദവിന്റെ മുഖമുദ്ര. അഭിപ്രായങ്ങള്‍ മൂര്‍ച്ചയോടെ പറയുമ്പോഴും വിയോജിപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പ്രതിപക്ഷ ബഹുമാനം. വിവാദങ്ങളില്‍ വിശ്വാസമേയില്ല. സംവാദ പ്രിയന്‍. എഴുതിയ പുസ്തകങ്ങളെല്ലാം ജനാധിപത്യത്തെക്കുറിച്ചായതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. മാധ്യമങ്ങളില്‍ പയറ്റിത്തെളിഞ്ഞവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ അനവധിയുണ്ടെങ്കിലും, മുഖ്യ വക്താവ് യോഗേന്ദ്ര യാദവാണ്. എന്തുപറയണമെന്നല്ല, എന്തൊക്കെ പറയരുത്, എങ്ങനെ പറയണം എന്നതിലും നല്ല ബോധ്യമുണ്ട്.

രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ബിരുദം, ഡല്‍ഹി ജെഎന്‍യുവില്‍ എംഎ, പഞ്ചാബ് സര്‍വകലാശാലയില്‍ എംഫില്‍, അവിടെത്തന്നെ പ്രഫസറായി കുറച്ചുകാലം. പിന്നീട് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സയന്‍സില്‍ (സിഎസ്ഡിഎസ്) സീനിയര്‍ ഫെലോ. ജനാധിപത്യ പഠനത്തിനായുള്ള സിഎസ്ഡിഎസ് ലോക്നീതി ഗവേഷണ പദ്ധതിയുടെ സ്ഥാപക ഡയറക്ടര്‍.

വിവിധ ദേശീയ ചാനലുകള്‍ക്കായി തിരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തി. ഇതിനിടെ, യുപിഎ സര്‍ക്കാര്‍ രണ്ടു പ്രധാന പദവികള്‍ നല്‍കി. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയിലുള്‍പ്പെടുത്തി. യുജിസി അംഗമാക്കി. എഎപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന്, താല്‍പര്യ സംഘര്‍ഷം ചൂണ്ടിക്കാട്ടി യുജിസിയില്‍നിന്നു പുറത്താക്കി—വ്യക്തിപരമായ നഷ്ടത്തോടെയാണ് രാഷ്ട്രീയത്തിലേക്കു ഹരിശ്രീ കുറിച്ചത്.

ലോഹിയന്‍ സോഷ്യലിസത്തിന്റെ വക്താവായ മുന്‍ എംപി കിഷന്‍ പട്നായിക്ക് ആണ് രാഷ്ട്രീയ ഗുരു. കിഷന്‍, സമാജ്‌വാദി ജന്‍പരിഷത് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയപ്പോള്‍ അതിന്റെ അണിയറക്കാരനായി. ചെറുതും വലുതുമായി അനവധി സാമൂഹിക സമരങ്ങളില്‍ പങ്കെടുത്തു.

ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ സമരം നടത്തിയ കാലത്താണ് കേജ്‌രിവാള്‍ സംഘവുമായി അടുക്കുന്നത്. വേദിയില്‍ പ്രസംഗിക്കാനെത്തിയ അതിഥിയായിട്ടായിരുന്നു തുടക്കം. രാഷ്ട്രീയ മൃഗമെന്നു സ്വയം വിശേഷിപ്പിക്കുന്ന യാദവാണ്, സന്നദ്ധ സംഘമായിരുന്ന കേജ്‌രിവാള്‍ ടീമിനെ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്. നയരൂപവത്കരണത്തിന്റെ ചുമതലയേറ്റെടുത്ത് പാര്‍ട്ടിയുടെ താത്വികാചാര്യ പദവി ഭംഗിയാക്കുകയും ചെയ്തു.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിനെക്കുറിച്ച് സാക്ഷാല്‍ കേജ്‌രിവാളിനുപോലും ശങ്കയുണ്ടായിരുന്നു. ജനങ്ങളുടെ പള്‍സ് അറിയാന്‍ യാദവിന്റെ കാര്‍മികത്വത്തില്‍ നടത്തിയ സര്‍വേയോടെയാണ് ആത്മവിശ്വാസത്തിന്റെ ചൂലെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. ലോക്സഭ അങ്കം ഒരു തുടക്കമാണ്. ഒക്ടോബറിലാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ കേജ്‌രിവാള്‍ ചെയ്തത്, ഹരിയാനയില്‍ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ കഴിയുമെന്നാണ് എഎപി അണികളുടെ ആത്മവിശ്വാസം.

കടപ്പാടു് മലയാള മനോരമ 2014 മാര്‍ച്ച് 11 പൂര്‍ണരൂപം ഇവിടെ