കൂത്താട്ടുകുളം- ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിലെ (എന്‍ എ പി എം) പ്രധാനഘടക സംഘടനയും ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായ സമാജവാദി ജനപരിഷത്തിന്റെ ത്രിദിന ശിബിരം കുമാരനാശാന്‍ ഹാളില്‍ ആഗസ്റ്റ് പതിനഞ്ചു് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്കു് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.
ആശയപരമായ ദൃഢതയുണ്ടാക്കുന്നതിനും സംഘടനാ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ശിബിരം ഞായറാഴ്ച ഉച്ച കഴിഞ്ഞു് സമാപിയ്ക്കും.
എഴുപത്തഞ്ചാം വര്‍ഷത്തിലെത്തിനില്ക്കുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ കമ്പോളവല്ക്കരണം, അയല്‍പക്ക സ്കൂള്‍ സമ്പ്രദായം, പുതിയരാഷ്ട്രീയത്തിന്റെ കാര്യപരിപാടികള്‍ സംവരണം, സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് , മിശ്രവിവാഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യും.