2010/08/26

കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെഉപവാസം: സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം,ഓഗസ്റ്റ് 26: കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെ സമാജവാദി ജനപരിഷത്തു് തിരുവനന്തപുരത്തു് പാളയം രക്തസാക്ഷി മണ്ഡപത്തിനു് മുമ്പില്‍‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യവെ സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറിയും പ്രമുഖ സോഷ്യലിസ്റ്റു് നേതാവുമായ ജോഷി ജേക്കബ്, സുജോബി തുടങ്ങിയവരെ  കാന്റോണ്‍‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് കസ്റ്റഡിയിലും സമാജവാദി ജനപരിഷത്തു് പ്രവര്‍‍ത്തകര്‍ ഉപവാസംതുടരുകയാണു്.ദല്‍‍ഹി കോമണ്‍വെല്‍‍ത്ത് ഗെയിംസിന്റെ ഭാഗമായുള്ള രാജ്ഞിയുടെ ബാറ്റണ്‍‍ റിലേ തിരുവനന്തപുരത്തെത്തുന്ന ദിവസമായതുകൊണ്ടാണു് ഈ ദിവസം സമാജവാദി ജനപരിഷത്തു് ഉപവാസം സംഘടിപ്പിച്ചതെന്നു് ഉപവാസം ഉദ്ഘാടനം ചെയ്യവെ അറസ്റ്റ് ചെയ്യപ്പെടുന്നതിനു് മുമ്പു് ജോഷി ജേക്കബ് പ്രസ്താവിച്ചിരുന്നു. സമാധാനപരവും ജനാധിപത്യപരവുമായരീതിയില്‍ സമരം ചെയ്ത ജോഷിയയും പ്രവര്‍‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍‍ സമാജവാദി ജനപരിഷത്തു് സംസ്ഥാനനസമിതി പ്രതിഷേധിച്ചു.

2010/08/23

കോമണ്‍വെല്‍ത്ത് ഗെയിംസ്: രാജ്ഞിയുടെ ബാറ്റണിനെതിരെ പ്രതിഷേധം

.

കണ്ണൂര്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രചാരണാര്‍ഥം ബ്രിട്ടീഷ് രാജ്ഞിയുടെ ബാറ്റണ്‍ കേരളത്തില്‍ വരുന്ന ദിവസമായ ആഗസ്ത് 26ന് സമാജ്‌വാദി ജന പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ അന്ന് സത്യാഗ്രഹം സംഘടിപ്പിക്കാന്‍ ഓഗസ്റ്റ് 21നു് മലപ്പുറംജില്ലയിലെ തിരൂര് ചേര്‍ന്ന സമാജ്‌വാദി ജന പരിഷത്ത് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, കെ.പ്രദീപന്‍, ജനാര്‍ദനന്‍ നമ്പൂതിരി, ജയ്‌മോന്‍ തങ്കച്ചന്‍, ഉമ്മര്‍ഷാ, ആനന്ദ്, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.

മാതൃഭൂമി
.