സച്ചിദാനന്ദ സിഹ്ന |
വൈകുന്നേരം അഞ്ചു് മണിയ്ക്കു് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സമാജവാദി ജനപരിഷത്ത് ജില്ലാപ്രസിഡന്റ് ജോസ് വാഴാംപ്ലാവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ഖജാന്‍ജി എം എന്‍ തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോന്‍ തങ്കച്ചന്‍, സെക്രട്ടറി ജെയിംസ് തോമസ്, പ്രഭാത് എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.
വന്‍തോതിലുള്ള കുടിയൊഴിപ്പിയ്ക്കലിനും കടുത്ത വിലക്കയറ്റത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും രണ്ടു്ലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യയ്ക്കും ഇടയാക്കിയതും രണ്ടുദശകങ്ങളായി നടപ്പാക്കിവരുന്നതുമായ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം പരാജയപ്പെട്ടുവെന്നു് പ്രഖ്യാപിച്ചുകൊണ്ടു് ഈയിടെ ബീഹാറില്‍ ചേര്‍ന്ന സമാജവാദിജനപരിഷത്ത് ദേശീയ സമ്മേളനമാണു് ദേശീയപ്രക്ഷോഭത്തിനു് തീരുമാനമെടുത്തതു്.
കടപ്പാടു്: സമാജവാദി ജளപരിഷത്ത്
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.