തലശ്ശേരി,2019 മെയ് 19 ഞായറാഴ്ച: ജനാധിപത്യവിരുദ്ധമായ സർഫാസി നിയമം പിൻവലിയ്ക്കുവാൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നു് തലശ്ശേരിയിൽ കൂടിയ സമാജവാദി ജനപരിഷത്ത് പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മുൻ ദേശീയപ്രസിഡന്റും ദേശീയനിർവാഹകസമിതിയംഗവുമായ അഡ്വ.ജോഷി ജേക്കബ് സമ്മേളനം ഉദ്ഘാടനംചെയ്തു. അഡ്വ.വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു.
പുതിയ സംസ്ഥാന പ്രസിഡന്റായി എബി ജോൺ വൻനിലം (എറണാകുളം) ജനറൽ സെക്രട്ടറിയായി സുരേഷ് നരിക്കുനി (കോഴിക്കോട്) എന്നിവരെയും 21 അംഗ സംസ്ഥാനസമിതിയെയെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അഡ്വ. വിനോദ് പയ്യട (കണ്ണൂർ) എം.എൻ തങ്കപ്പൻ (കോട്ടയം) ഖജാൻജിയായി കെ രമേശൻ (കണ്ണൂർ) എന്നിവരെ പുതിയ സംസ്ഥാനസമിതി പിന്നീട് യോഗം ചേർന്നു് തെരഞ്ഞടുത്തു
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.