പൂവരണി (പാലാ), 2024 ജനവരി 5: സമാജവാദി ജനപരിഷത്ത് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ജോസ് വാഴാംപ്ലാവന്റെ സംസ്കാരം പൂവരണിയിൽ നടന്നു.
ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാലാ പൂവരണി വിളക്കുമരുതിലെ വാഴാംപ്ലാക്കൽ വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ കത്തോലിക്കാപള്ളി സെമിത്തേരിയിൽ നാലേമുക്കാലോടെ പൂർത്തിയായി.
സംസ്കാര ചടങ്ങുകൾക്ക് ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ ജോസഫ് സ്രാമ്പിക്കലും ഇടവക വികാരിയും വൈദീകരും നേതൃത്വം നല്കി.
ഇന്നു രാവിലെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. പാലായെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗം മാണി സി കാപ്പൻ എം എൽ എ അടക്കമുള്ള നിരവധി പൊതുപ്രവർത്തകർ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു.
സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ ,സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എബി ജോൺ വൻനിലം ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ ജില്ലാ സമിതി അംഗം ജെയിംസ് കുട്ടി തോമസ്എന്നിവർ അന്ത്യോപചാരം അർപ്പിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ചിത്രം- സംസ്കാര ചടങ്ങുകൾക്കുശേഷം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ജോസ് വാഴാംപ്ലാവന്റെ ഭാര്യ ഫിലോമിന ജോസുമായി സംസാരിയ്ക്കുന്നു. ജോസ് വാഴാംപ്ലാവന്റെ മകൻ ഡോ. സുഖിൽ ജോസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ എന്നിവർ സമീപം.
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.