2009/12/01

ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം കണ്ടില്ലെന്നു് നടിക്കുന്നതു് എന്തുകൊണ്ടാണെന്നു് സിവിക് ചന്ദ്രന്‍


കോട്ടയം: എക്യരാഷ്ട്രസഭ സംഘടിപ്പിച്ച അഹിംസാസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത പ്രതിരോധ മന്ത്രി ഏ കെ ആന്റണിയും തീവ്രവാദികള്‍ അക്രമം ഉപേക്ഷിച്ചാല്‍ ചര്‍‍ച്ചയാകാമെന്നു പറയുന്ന ആഭ്യന്തരമന്ത്രി ചിദംബരവും മണിപ്പൂര്‍ സംസ്ഥാനത്ത് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA-Armed Forces Special Powers Act) പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവര്‍ഷമായി ഇറോം ചാനു ശര്‍മ്മിള നടത്തുന്ന നിരാഹാര സമരം കണ്ടില്ലെന്നു് നടിക്കുന്നതു് എന്തുകൊണ്ടാണെന്നു് വ്യക്തമാക്കണമെന്നു് സിവിക് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇറോം ശര്‍മ്മിള യുടെ ഉപവാസ സമരത്തോടു് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു് സമാജവാദിജനപരിഷത്ത് കോട്ടയം ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നവം 30നു് രാവിലെ ഒമ്പതരമുതല്‍ വൈകുന്നേരം അഞ്ചുവരെ നടന്ന ഉപവാസം സമാപിപ്പിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചയ്തു് പ്രസംഗിക്കുകയായിരുന്നു സിവിക് ചന്ദ്രന്‍.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.