നവ ദില്ലി,ജനുവരി 10: തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ ജനതാദള്‍-യുണെറ്റഡ് പാര്‍ട്ടിക്കാര്‍ അനധികൃതമായി കൈയടക്കിവച്ചിരിക്കു കയാണെന്ന് ആരോപിച്ച് മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
ആല്‍സ് ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളാല്‍ വലയുന്ന മുന്‍ സോഷ്യലിസ്റ്റ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചികില്‍സയ്‌ക്കു പണം കണ്ടെത്താന്‍ തങ്ങള്‍ പാടുപെടുകയാണെന്നും അതിനാല്‍ ജനതാദള്‍- യുണെറ്റഡ് നേതാക്കള്‍ കൈയടക്കിവച്ചിരിക്കുന്ന സ്വത്തുക്കള്‍ അദ്ദേഹത്തിനു തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യയും ഹമായൂണ്‍ കബീറിന്റെ മകളുമായ ലെയ്‌ലാ കബീറും മകന്‍ സിയാന്‍ ഫെര്‍ണാണ്‌ടസും ആഭ്യന്തരമന്ത്രാലയത്തിനും ദില്ലിപോലീസിലും പരാതി നല്‍കി.
ജോര്‍ജ് ഫെര്‍ണാണ്‌ടസിന്റെ ഓര്‍മക്കുറവ് മുതലെടുത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജയാ ജേത്ത്‍ലിയാണ് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതെന്ന് സിയാന്‍ ഫെര്‍ണാണ്‌ടസ് ആരോപിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.