തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ അനിശ്‌ചിതകാല നിരാഹാര സമരം 38-ാം ദിവസം പിന്നിട്ടു.
സോഷ്യല്‍ എക്കണോമിക്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് തൃശൂര്‍ (സെക്യുലര്‍) ജോ. സെക്രട്ടറി പി. എസ്. മോഹന്‍ദാസാണ് ഇന്നലെ നിരാഹാരമനുഷ്‌ഠിച്ചത്. ഡോ.എം. അരവിന്ദാക്ഷന്‍ (മുന്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍) ഉദ്‌ഘാടനം നിര്‍വഹിച്ചു. എം.പി. നാരായണന്‍കുട്ടി, ജെയിംസ് മുട്ടിക്കല്‍, കെ.ജി. ഉണ്ണികൃഷ്‌ണന്‍, അഡ്വ. രഘുനാഥ് കഴുങ്കില്‍, സി.പി. ജോസ് പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പി.ജി. സെന്ററിലെ അധ്യാപകരും വിദ്യാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. അധ്യാപകന്‍ രഞ്‌ജിത്ത്, വിദ്യാര്‍ഥികളായ മില്‍ട്ടന്‍, ഹക്കിം, നീരജ പ്രസംഗിച്ചു.
ഇന്ന് (ജനുവരി 21) നിരാഹാരം അനുഷ്‌ഠിക്കുന്നത് സോബി മുണ്ടൂരാണ്. ജയന്‍ പട്ടത്ത് ഇന്ന് രാവിലെ ലാലൂരില്‍നിന്ന് ശേഖരിക്കുന്ന മാലിന്യകിറ്റുകളുമായി മോട്ടോര്‍സൈക്കിളില്‍ റൗണ്ട് പ്രദക്ഷിണം നടത്തും. സമരപ്പന്തലില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്. എയ്‌ഡ്സ് ആന്‍ഡ് എയ്‌ഡ് സെന്റര്‍ പ്രവര്‍ത്തകനാണ്.
.
2010/01/21
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.