കക്ഷികള്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു
കോട്ടയം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നേതാവ് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധനങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ഒന്നും ലഭിക്കാത്തതു പോലത്തെ അവസ്ഥയാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്‌ക്ക് എടുക്കുന്നില്ലെന്നു് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്. ഇന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത് വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു് ആവശ്യമാണെന്നാണ് യു പി എ സര്‍ക്കാര്‍ പറയുന്നത്.
ബി ജെ പി ഒരിക്കലും ആണവക്കരാറിനെ എതിര്‍ക്കുന്നില്ല. മറിച്ച് ചില വ്യവസ്ഥകളെ മാത്രമാണ് ചോദ്യം ചെയ്യുന്നത്. ന്യൂക്ലിയര്‍ എനര്‍ജി രാജ്യത്തിന്റെ വികസനത്തി നാവശ്യമാണെന്നും ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ആവശ്യമാണെന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്‌ക്ക് ആവശ്യമായ വാര്‍ത്തകള്‍ക്കു് വളരെ കുറച്ച് പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ താഴേക്കിടയില്‍ ഉള്ളവയാണ് ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസ് ക്ലബ് പ്രസിഡന്റ് പുന്നൂസ് മാത്തന്‍, സെക്രട്ടറി ഇ പി ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(C)കോട്ടയം വാര്‍ത്ത
2008 സെപ്തംബര്‍ 27 ശനി
2008 സെപ്തംബര്‍ 27 ശനി
ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്. ഇന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത് വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുപടിഇല്ലാതാക്കൂPlease ask Mr. Yadav to repeat this (false)information 100 times a day and his dreams(ഇത് വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും) will come true.