കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.
സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അറിയിച്ചു.
സുപ്രഭാതം ദിനപത്രം 2017 ഏപ്രിൽ 21
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.