2010/03/24

ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സാമ്പത്തിക കുത്തകകള്‍

തൃപ്രയാര്‍, മാര്‍ച്ച് 22: ഭീകരവാദവും തീവ്രവാദവും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സാമ്പത്തിക കുത്തകകളാണെന്നും തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ സാധാരണക്കാരായ ഗ്രാമീണ ജനങ്ങളാണെന്നും സര്‍വസേവാ സംഘം ദേശീയ സെക്രട്ടറി ടി.ആര്‍.എന്‍. പ്രഭു അഭിപ്രായപ്പെട്ടു. വലപ്പാട്‌ ചന്തമൈതാനിയില്‍ ഹിന്ദുസ്വരാജ്‌ സംവാദയാത്ര സ്വീകരണവും മഹാത്മാ സാംസ്‌കാരിക പ്രദര്‍ശനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ജനങ്ങളെ തീവ്രവാദികളാക്കി മുദ്രകുത്തി ഭൂമിയും വിഭവങ്ങളും വരുതിയിലാക്കുകയാണ്‌ ഭരണകൂടവും കുത്തകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഐ.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ സംസ്‌ഥാന സെക്രട്ടറി കെ. പരമേശ്വരശര്‍മ, വലപ്പാട്‌ എഇഒ എ.ബി. ജയപ്രകാശ്‌, സി.വി. മുഹമ്മദ്‌, എന്‍.പി. സുലൈമാന്‍, സി.കെ. ബിജോയ്‌, ടി.വി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹിന്ദു സ്വരാജ്‌ സമ്മേളനം സിവിക്‌ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

സണ്ണി വൈക്കട, കെ.പി.എ. റഹിം, എം. പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംവാദയാത്രയോടനുബന്ധിച്ച്‌ ഗാന്ധി സാഹിത്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, സ്വദേശി ഉല്‍പന്ന പ്രദര്‍ശനം എന്നിവ നടന്നു.
.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, മാർച്ച് 25 5:00 AM

    നൂറുശതമാനം പച്ചപ്പരമാർത്ഥം നികുതിക്കള്ളന്മാരും സർവ്വജനവകാശ കൊള്ളക്കാരുമായ ദുഷ്ട്ടമുതലാളിൽത്തക്കുത്തകകളാണ് ഭീകരതയുടേ നർമ്മാതാക്കളും സംവിധായകരും.അർ എസ് എസ് ലശ്കർ തുടങ്ങിയവയുടെ നേതാക്കളെല്ലാം അവരുടെ വേട്ടച്ചെന്നായ്ക്കളാണ്.സധരണക്കാരും പവപ്പെട്ടവരുമായ തിരിച്ചറിവില്ലാത്ത മാപ്പിളീഴവാതിദളിതുകളെ വർഗ്ഗീയാന്ധതാ വിഷബാധയേല്പിച്ച് പരസ്പരവൈരവും കൊല്ലുംകൊലയും ഭീകരസ്ഫോടനങ്ങളും നടത്തിച്ചു പരസ്പരം ഭിന്നിപ്പിച്ചു ദുരബ്ബലാവസ്ഥയിൽ നിലനിർത്തി ചൂഷണവും കൊള്ളകളും തുടരുകയാണവരുടെ തന്ത്രം.അവർക്ക് താങ്ങും തണലും സംരക്ഷണവുമായി അവർതന്നെ വാർത്തെടുക്കുന്ന വഞ്ചകനേതാക്കളും ഉദ്യോഗസ്തദുഷ്പ്രഭുത്വവും കിരാതഭരണകൂടങ്ങളും കൊണ്ടവർ തിമർത്തുല്ലസിക്കുകയാണെങ്ങും.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.