2011/12/28

മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഏകതായാത്ര സമാപിച്ചു


കെ.ചപ്പാത്ത്, ഡിസംബര്‍ 24: കോട്ടയം മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ഐക്യദാര്‍ഢ്യ ഏകതാ യാത്ര സമരപ്പന്തലില്‍ സമാപിച്ചു. സോഷ്യലിസ്റ്റ് നേതാവു് അഡ്വ. ജോഷി ജേക്കബ് ക്യാപ്റ്റനായ ഏകതായാത്ര ഡിസംബര്‍ 20-നാണ് തുടങ്ങിയത്.

''മുതിര്‍ന്ന തലമുറയുടെ രാഷ്ട്രീയം ജനങ്ങളെ വഞ്ചിച്ചതിനാല്‍'' രണ്ടു കുരുന്നുകളും ഭാഷാസൗഹൃദ സന്ദേശമുയര്‍ത്തി തമിഴരും മലയാളികളും ചേര്‍ന്ന് വെള്ളരിപ്രാവുകളെ മാനത്ത് പറപ്പിച്ചാണ് ഏകതായാത്രയ്ക്ക് തുടക്കംകുറിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ സമരസന്ദേശമെത്തിച്ച് കാല്‍നടയായി നാലാംദിവസമാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമാപന സമ്മേളനത്തില്‍ അഡ്വ. ജോഷി ജേക്കബ്, അനില്‍ ഐക്കര, റെജി മാങ്ങോട്, ടി.ജി. സാമുവേല്‍, ശ്രീജേഷ്‌നായര്‍, ജേക്കബ് കുരുവിള, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സുകുമാരി വിജയന്‍, ഓമന ജോണ്‍, നിഷാദ് മുണ്ടക്കയം എന്നിവര്‍ നേതൃത്വംനല്‍കി.

തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൌഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കൂ, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍.

കെ.ചപ്പാത്ത്: മുല്ലപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹം 29-ാം ദിവസത്തിലേക്ക്. ജി.എസ്. ജയലാല്‍ എം.എല്‍.എ.യുടെ നിരാഹാരം 6 ദിവസം പിന്നിട്ടു. സമരസമിതി കേന്ദ്രകമ്മിറ്റിയംഗങ്ങളായ മനോജ് നാരായണന്റെ നിരാഹാരം 6-ാം ദിവസത്തിലേക്കും കെ.കെ. വിശ്വംഭരന്‍, കെ.വി. ഷണ്മുഖന്‍ എന്നിവരുടെ നിരാഹാരം 3-ാം ദിവസത്തിലേക്കും കടന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചുവന്ന 87-കാരനായ മാത്യു ഞാവള്ളിയെ വെള്ളിയാഴ്ച രാത്രി ആസ്​പത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി വാകത്താനം ഐക്യസമരസമിതി, കള്ളശ്ശേരി യുവജനപ്രസ്ഥാനം, കവി കാട്ടാക്കട രാമചന്ദ്രന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സി.പി.ഐ. ചടയമംഗലം ലോക്കല്‍ കമ്മിറ്റി, സംയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി നിരവധി സംഘടനകള്‍ ശനിയാഴ്ചയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, റോഷി അഗസ്റ്റില്‍ എം.എല്‍.എ, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, കെ.കെ. ശിവരാമന്‍, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.

3 അഭിപ്രായങ്ങൾ:

  1. രാമു രാജേന്ദ്രന്‍2011, ഡിസംബർ 28 1:25 PM

    മുല്ലപ്പെരിയാര്‍ ഏകതായാത്ര ഡിസംബറില്‍

    കോട്ടയം: സോഷ്യല്‍വര്‍ക്ക്‌ മിഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ കോട്ടയത്തുനിന്ന്‌ മുല്ലപ്പെരിയാര്‍ വരെ നടത്തുന്ന ഏകതാപദയാത്ര ഡിസംബറില്‍ നടക്കും. യാത്രയ്ക്ക്‌ മുന്നോടിയായി അണക്കെട്ടിന്‌ തകര്‍ച്ചയുണ്ടായാല്‍ നാശം സംഭവിക്കുന്ന അഞ്ച്‌ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ മുല്ലപ്പെരിയാര്‍ സമര സന്ദേശയാത്രകള്‍ സംഘടിപ്പിക്കും. വിവിധ ജില്ലകളെ പ്രതിനിദീകരിച്ച്‌ യുവതിയുവാക്കളുടെ പദയാത്രയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയിരിക്കുന്നത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൌഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. റെഡി മാങ്ങോടിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം അഡ്വ: ജോഷി ജേക്കബ്‌ അദ്ധ്യക്ഷനായും അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, മേരി ജോണ്‍, ശോഭനാ ജയന്‍, റെജി മങ്ങോട്‌ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള സംഘാടകസമിതി രൂപീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കൂ, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ 105 അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍. ആലോചനായോഗത്തില്‍ മുല്ലപ്പെരിയാര്‍ സമരസമതി ചെയര്‍മാന്‍ ഡോ. സി.പി. റോയി, സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ: ജോഷി ജേക്കബ്‌, അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, പ്രവീണ്‍ ഉള്ളാട്ട്‌, അഡ്വ: രശ്മി രമേഷ്‌, ഹരി ഷണ്‍മുഖം, എം.ആര്‍. സേതുരാജ്‌, മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു.
    http://www.janmabhumidaily.com/jnb/?p=20792

    മറുപടിഇല്ലാതാക്കൂ
  2. രാമു രാജേന്ദ്രന്‍2011, ഡിസംബർ 28 1:27 PM

    വിവിധ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടയത്ത് നിന്നും മുല്ലപ്പെരിയാര്‍ വരെ കാല്‍ നടയായി 'മുല്ലപ്പെരിയാര്‍ ഏകതാ യാത്ര' നടത്തുന്നതിനു നിശ്ചയിച്ചു. ഡിസംബര്‍ 24 നു വൈകിട്ട് മുല്ലപ്പെരിയാര്‍ സമര സമിതിയുടെ സത്യാഗ്രഹ സ്ഥലത്ത് എത്തുന്ന വിധത്തിലാണ് യാത്ര. കോട്ടയത്ത് നിന്ന് മുല്ലപ്പെരിയാര്‍ വരെ സ്ത്രീ പുരുഷന്മാരുടെ പദയാത്രയാണ് സംഘടിപ്പിക്കുന്നത്. നിരവധി യുവതീ യുവാക്കള്‍ പദയാത്രയില്‍ പങ്കു ചേരും. പങ്കെടുക്കുവാനഗ്രഹിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ 09400251681 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇതിനു മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിനാശ പരിധിയില്‍ വരുന്ന നാല് ജില്ലകളായ കോട്ടയം, ഏറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളുടെ വിവിധ കേന്ദ്രങ്ങളില്‍ മുല്ലപ്പെരിയാര്‍ സമര സന്ദേശ യാത്ര നടത്തും. ഇതിലൂടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു കേരള ജനത ഒന്നടങ്കം സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയില്‍ ഒപ്പുകള്‍ ശേഖരിക്കും.

    തമിഴ് മലയാളി മനുഷ്യ സാഹോദര്യത്തിന്റെ പ്രതീകമായാണ് 'ഏകതാ യാത്ര' എന്ന പേര് നല്‍കിയിട്ടുള്ളത്. യാത്രയ്ക്ക് തമിഴ് മലയാള സൌഹൃദ വേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളീയ തമിഴ് ജനത യാത്രയില്‍ പങ്കു ചേരുമെന്ന് അറിയിച്ചു. ഇതിലേക്ക് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായും അഡ്വ. അനില്‍ ഐക്കര, എബ്രഹാം കളത്തൂര്‍, മേരി ജോണ്‍ എന്നിവര്‍ കണ്‍വീനര്‍മരായും പ്രക്ഷോഭ സമിതി രൂപീകരിച്ചു.

    മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി നിര്‍മ്മിച്ചു തമിഴര്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ജന ജീവിതം സുരക്ഷിതമാക്കുക, ദുരന്ത സാധ്യത കണക്കിലെടുത്ത് അന്തിമ തീരുമാനം നടപ്പിലാക്കുന്നത് വരെ ഇടക്കാല സുരക്ഷ നടപടിയെന്ന നിലയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ്‌ നൂറ്റിയഞ്ചു അടിയായി നിജപ്പെടുത്തുക എന്നിവയാണ് ഏകതാ യാത്ര മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍. നിര്‍ദ്ദിഷ്ട വൈപ്പാര്‍ പദ്ധതിയിലൂടെ
    കുട്ടനാട്ടിലേക്കുള്ള ജലസ്രോതസ്സുകള്‍ ഇല്ലാതാക്കുന്ന നടപടികള്‍ നിര്‍ത്തി വയ്ക്കുക എന്ന ആവശ്യവും യാത്രയ്ക്ക് പിന്നിലുണ്ട്.

    ആലോചന യോഗത്തില്‍ മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്‍ ഡോ. സി.പി.റോയ് പൊതു സമരത്തിന്റെ ആവശ്യകതയെപ്പറ്റി വിശദീകരിച്ചു.

    തമിഴ് മലയാളി മനുഷ്യ സാഹോദര്യത്തിന്റെ പ്രതീകമായാണ് 'ഏകതാ യാത്ര' എന്ന പേര് നല്‍കിയിട്ടുള്ളത്. യാത്രയ്ക്ക് തമിഴ് മലയാള സൌഹൃദ വേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളീയ തമിഴ് ജനത യാത്രയില്‍ പങ്കു ചേരുമെന്ന് അറിയിച്ചു. ഇതിലേക്ക് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായും അഡ്വ. അനില്‍ ഐക്കര, എബ്രഹാം കളത്തൂര്‍, മേരി ജോണ്‍ എന്നിവര്‍ കണ്‍വീനര്‍മരായും പ്രക്ഷോഭ സമിതി രൂപീകരിച്ചു.

    ഇതിലേക്ക് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായും അഡ്വ. അനില്‍ ഐക്കര, എബ്രഹാം കളത്തൂര്‍, മേരി ജോണ്‍ എന്നിവര്‍ കണ്‍വീനര്‍മരായും പ്രക്ഷോഭ സമിതി രൂപീകരിച്ചു.

    http://www.orkut.com/CommMsgs?cmm=110435507&tid=5654791982485937232

    http://www.facebook.com/permalink.php?story_fbid=103231696461053&id=205745172835294

    മറുപടിഇല്ലാതാക്കൂ
  3. സ്വീകരണം നല്‍കി

    മുണ്ടക്കയം 23 ഡിസം 2011: മുല്ലപ്പെരിയാര്‍ ഏകത പദയാത്രയ്ക്ക് എംഇഎസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ടി.എസ്. റഷീദ്, കെ.പി. നസറുദീന്‍, പി.എസ്. ഹുസൈന്‍, വി.ടി. അയൂബ്ഖാന്‍, മുഹമ്മദ് മുസാദിഖ്, എസ്.എ. അസീസ്, ജോഷി ജേക്കബ്, റെജി മാങ്ങോട്ട്, അനില്‍ ഐക്കര, ഡോ. ഐപ്പ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.