ന്യൂഡല്‍ഹി ,2010 ഫെബ്രു 23: രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റപ്പെടാത്തപ്പോള്‍ ഒരു ലക്ഷം കോടി രൂപയോളം മുടക്കി കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമാജ് വാദി ജന പരിഷത് നേതാവും പ്രമുഖ ഗാന്ധിയനുമായ അഫ്ലതൂന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ വിദ്യാര്‍ഥി യുവജന സഭയുടെ ആഭിമുഖ്യത്തില്‍ ജന്ദര്‍മന്ദറില്‍ നടത്തിയ ധര്‍ണ്ണാസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തത്തിനു കീഴിലായിരുന്നു എന്നതു മാത്രമാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സമാനത. അടിമത്തത്തിന്റെ പ്രതീകമായ കോമണ്‍വെല്‍ത്തിനെ ആഘോഷിക്കേണ്ടതില്ല. പ്രതിരോധ മേഖലയിലും കായിക രംഗത്തും എന്തുചെയ്താലും ജനങ്ങള്‍ എതിര്‍ക്കുകയില്ല എന്നതിനെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഓഫീസ് കെട്ടിടത്തിലേക്ക് നടത്തിയ റാലിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. സോഷ്യലിസ്റ്റ് ഐക്യവേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍.എം. വര്‍ഗീസ്, സമാജ് വാദി ജനപരിഷത്ത് നേതാക്കളായ പ്രൊഫ. അനില്‍ സദ്‌ഗോപാല്‍, സുനില്‍, അജിത് ഝാ, ലിംഗ്‌രാജ്, ഷമീം മോദി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. മാതൃഭൂമി 2010 ഫെബ്രു 24
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.