തിരുവനന്തപുരം: കൂടംകുളം ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി കേരളത്തിന്‍െറയോ തമിഴ്നാടിന്‍െറയോ മാത്രം പ്രശ്നമല്ളെന്നും മാനവരാശിയുടേത് മുഴുവനാണെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ആണവനിലയ വിരുദ്ധ സമരഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വലിയപ്രതീക്ഷയോടെയാണ് ഹോമി ജെ ഭാഭയെ പോലുള്ളവര്‍ ആണവോര്‍ജത്തെ കണ്ടിരുന്നതെങ്കിലും ആണവസാങ്കേതിക വിദ്യയുടെ ചരിത്രം ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു.
സുരക്ഷിതമായി ആണവനിലയം പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന് തിരിച്ചറിഞ്ഞ അമേരിക്കയിലെ ഷോര്‍ഹാമിലും ഫിലിപ്പെന്‍സിലെ ബത്താനിലും ആണവനിലയങ്ങള്‍ നിര്‍മാണത്തിനുശേഷവും ഉപേക്ഷിക്കേപ്പെട്ടിട്ടുണ്ടെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ ചൂണ്ടിക്കാട്ടി.
ആണവനിലയങ്ങള്‍ക്ക് ദേശാതിര്‍ത്തികളോ ചെക്പോസ്റ്റുകളോ ഇല്ലെന്നും കൂടംകുളം കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യം ന്യായമാണെന്നും ഉപവാസത്തെ അഭിവാദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.
പ്രശസ്ത ആര്‍ക്കിടെക് പത്മശ്രീ ജി. ശങ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, വി.ടി. പത്മനാഭന്‍, ജിയോ ജോസ്, സി.പി.ഐ.എം.എല്‍ നേതാവ് ടി.സി. സുബ്രഹ്മണ്യന്‍, എസ്.യു.സി.ഐ നേതാവ് ജെയ്സണ്‍ ജോസഫ്, മീരാ അശോക് (യുവകലാസാഹിതി), മാഗ്ളിന്‍ പീറ്റര്‍, ഐ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, കേരള കോണ്‍ ഗ്രസ് എം നേതാവ് കുരുവിള മാത്യൂസ്, ഡോ. ഡി. സുരേന്ദ്രനാഥ്, ടി. പീറ്റര്‍ (കേരള സ്വത്വന്ത മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി), ജോര്‍ജ് പുലികുത്തിയില്‍ (ജനനീതി തൃശൂര്‍), എം.എന്‍. ഗിരി, ജോര്‍ജ് ജേക്കബ്, കെ.എം. സുലൈമാന്‍, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കവി പി.കെ. ഗോപി, പത്രപ്രവര്‍ത്തക പാര്‍വതി ദേവി, മേഴ്സി അലക്സാണ്ടര്‍, ജോളി ചെറിയത്ത് (സ്ത്രീകൂട്ടായ്മ), കെ. സഹദേവന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ ഗേള്‍സ് എച്ച്.എസ്.എസിലെ മുപ്പതോളം വിദ്യാര്‍ഥികളും ഉപവാസത്തില്‍ പങ്കാളികളായി.
അവലംബം- ഒക്ടോബര്‍ 28 മാധ്യമം
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.