2009/04/02

സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥിയുടെ പിറവം നിയോജക മണ്ഡല പര്യടനം വെളളിയാഴ്ച തുടങ്ങും


കൂത്താട്ടുകുളം: കോട്ടയം ലോകസഭാ മണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥി അഡ്വ. ജെയ്മോന്‍ തങ്കച്ചന്‍ ഏപ്രില്‍ 3 വെളളിയാഴ്ചയും 4 ശനിയാഴ്ചയും പിറവം മണ്ഡലത്തില്‍ പര്യടനം നടത്തും. വെളളിയാഴ്ച രാവിലെ 8 മണിക്ക് പാമ്പാക്കുടയില്‍ നിന്നും ആരംഭിക്കുന്ന പര്യടനത്തിന്റെ ഉദ്ഘാടനം വടക്കന്‍ തിരുവിതാംകൂറിലെ ആദ്യകാല സോഷ്യലിസ്റ് നേതാവ് ഡോ. പി. പി. എന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. എന്‍.പി. മത്തായി നാരേക്കാട്ട് അദ്ധ്യക്ഷനായിരിക്കും. എബി ജോണ്‍ വന്‍നിലം, പി.ഒ. പൌലോസ്, കെ.ജി. കൃഷ്ണന്‍കുട്ടി, സനീഷ് ജോസഫ്, കുരുവിള ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


വൈകുന്നേരം 6 മണിയ്ക്ക് മുളന്തുരുത്തിയില്‍ വെളളിയാഴ്ചത്തെ പര്യടനം സമാപിക്കും. സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യടയുടെ അദ്ധ്യക്ഷതയില്‍ മുളന്തുരുത്തിയില്‍ ചേരുന്ന സമാപന യോഗം സമാജവാദി ജനപരിഷത്ത് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍.കെ. തങ്കച്ചന്‍, പി.ഒ. പൌലോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

 
ശനിയാഴ്ചത്തെ പര്യടനം രാവിലെ ഇലഞ്ഞിയില്‍ ആരംഭിച്ച് വൈകിട്ട് പിറവത്ത് സമാപിക്കും.


ഗ്ളാസ് ടംബ്ളര്‍ ചിഹ്നമാണ് ഇലക്ക്ഷന്‍ കമ്മീഷന്‍ സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥി അഡ്വ. ജെയ്മോന്‍ തങ്കച്ചന് അനുവദിച്ചിരിക്കുന്ന ചിഹ്നം.


0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.