2009/04/07

പ്ലാച്ചിമടയെ ലോകത്തെത്തിച്ചവരെ ഇടതുമുന്നണി തഴഞ്ഞു- സാറാ ജോസഫ്‌


തൃശ്ശൂര്‍, ഏപ്രില്‍ 4:പ്ലാച്ചിമട സമരത്തെ ലോകമെങ്ങും എത്തിച്ചവരെ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തഴഞ്ഞ കാഴ്‌ചയാണ്‌ കാണുന്നതെന്ന്‌ സാറാ ജോസഫ്‌ ചൂണ്ടിക്കാട്ടി. പ്ലാച്ചിമടയും മൂലംപിള്ളിയും അതിരപ്പിള്ളിയും സിംഗൂരും നന്ദിഗ്രാം എല്ലാം ചര്‍ച്ചാവിഷയമാക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണമെന്ന്‌ അവര്‍ പറഞ്ഞു. അധികാരരാഷ്ട്രീയത്തിന്റെ കൂടാരത്തിലേക്ക്‌ സംശയനിഴലില്‍ പ്രസ്ഥാനത്തെകൊണ്ടുവരുന്നതോടെ കൂടാരം തന്നെ പൊളിയുമെന്നും സാറാ ജോസഫ്‌ ചൂണ്ടിക്കാട്ടി. 

മുരിയാട്‌ കര്‍ഷകമുന്നേറ്റത്തിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞന്‍ പുലയന്റെ തിരഞ്ഞെടുപ്പുപ്രചാരണാര്‍ത്ഥം തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്‌. 

അധികാരക്കൊതികൊണ്ടാണ്‌ മതസംഘടനകളുമായി ഇടതുപക്ഷം കൂട്ടുകൂടുന്നത്‌. ഏത്‌ തീവ്രവാദവും സമാധാനജീവിതത്തെ തകര്‍ക്കും. അത്‌ രാജ്യത്തെ കുട്ടിച്ചോറാക്കുമെന്നും സാറാ ജോസഫ്‌ പറഞ്ഞു. 

ഭൂപരിഷ്‌കരണത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അത്‌ തീവ്രവാദികളുടെ വാദം ആണെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി കുറ്റപ്പെടുത്തിയതെന്ന്‌ അജിത കുറ്റപ്പെടുത്തി. ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വന്തം നാട്ടില്‍ സാധാരണക്കാരെ അഭയാര്‍ത്ഥികള്‍ ആക്കുന്ന വികസനനയമാണ്‌ നടപ്പാക്കുന്നതെന്ന്‌ അജിത പറഞ്ഞു. ഷീബാ അമീര്‍, വര്‍ഗീസ്‌ തൊടുപറമ്പില്‍ തുടങ്ങിയവരും പ്രസംഗിച്ചു. 

2 അഭിപ്രായങ്ങൾ:

  1. സാറാ ജോസഫിനിതൊക്കെ പറയാം, ഇവിടെ പിണറായി 'കട്ടതില്‍' പകുതിയും 'നില്‍ക്കാന്‍' വേണ്ടി ചിലവാക്കിക്കഴിഞു, പിന്നെയാണൊരു മൂലമ്പള്ളിയും ചെങ്ങറയും.

    മറുപടിഇല്ലാതാക്കൂ
  2. മരത്തലയനു പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.