കോട്ടയം: ഇടത്- വലത്- വര്‍ഗ്ഗീയ മാഫിയ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റത്തിനുള്ള തുടക്കമണ് സമാജവാദി ജനപരിഷത്തിലെ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരനായകന്‍ വിളയോടി വേണുഗോപാല്‍ പ്രസ്താവിച്ചു. ജയ്‌മോന്‍ തങ്കച്ചന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം മണ്‍കലത്തില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം സ്ഥാനാര്‍ത്ഥിക്ക് പകര്‍ന്ന് നല്‍കി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് പുതിയ ഒരു രാഷ്ട്രീയം രൂപപ്പെട്ടാല്‍ മാത്രമേ കുടിവെള്ളം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകു എന്ന് കുടിവെള്ള സമരത്തെ ലോകോത്തരമാക്കിയ പ്ലാച്ചിമട സമരനായകന്‍ തുടര്‍ന്ന് പറഞ്ഞു.
എന്‍.വി. മത്തായി നാരേകാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്ബ്, മഹാരാഷ്ട്ര സോഷ്യലിസ്റ്റ് ഫ്രണ്ട് അദ്ധ്യക്ഷന്‍ പ്രൊഫ. സുഭാഷ് വാരെ, മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായ പ്രൊഫ. അരവിന്ദ് കപോളെ, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം, സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്ബ്, കെ.ജെ. കുര്യന്‍ കുറുപ്പുന്തറ, ഡോ.പി.യു. ഭാസ്‌കരന്‍, അഡ്വ. അനീഷ് ലൂക്കോസ്, ലിജോയി തോമസ്, കുരുവിള ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2009/04/07
മണ്‍കലത്തില്‍ നിന്ന് വെള്ളം പകര്‍ന്ന് വ്യത്യസ്‌തമായൊരു തുടക്കം, ഇതു് മാറ്റത്തിനുള്ള തുടക്കമണ് - വിളയോടി വേണുഗോപാല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.