2009/04/11

മുന്നണികള്‍‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍‍ജിയ്ക്കം - ജോഷി

കൂത്താട്ടുകുളം:  കേരളത്തില്‍ എല്‍ ഡി എഫ് യു ഡി എ ഫ് ഭാ ജ പ മുന്നണികളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനകീയ രാഷ്ട്രീയം വളര്‍‍ച്ച നേടുമെന്നു് സമാജവാദി ജനപരിഷത്തു്  ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്  പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്തിനു്സ്ഥാനാര്‍ഥിയില്ലാത്ത ലോകഭാ മണ്ഡലങ്ങളില്‍  ജനകീയ സമരപ്രസ്ഥാനങ്ങളുടെയും ആഗോളസല്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.

 

തൃശൂര്‍ ലോകഭാ മണ്ഡലത്തില്‍  മുരിയാട് കര്‍ഷക മുന്നേറ്റം സ്ഥാനാര്‍ഥി കുഞ്ഞന്‍ പുലയനെയും എറണാകുളം ലോകഭാ മണ്ഡലത്തില്‍ മൂലമ്പിള്ളി  കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാനാര്‍ഥി മേരി ഫ്രാന്‍സിസിനെയും  എംസിപിഐ യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) മത്സരിക്കുന്ന,ചാലക്കുടിയില്‍ ടി.എസ്‌. നാരായണനെയും കൊല്ലത്തു് പി. കൃഷ്‌ണമ്മാളിനെയും  ഇടതുപക്ഷഏകോപന സമിതി മത്സരിക്കുന്ന,പൊന്നാനിയില്‍ഡോ. ആസാദിനെയും പാലക്കാട്ട് എം.ആര്‍.മുരളിയെയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍ കുട്ടിയെയും വടകരയില്‍ടി.പി.ചന്ദ്രശേഖരനെയും ആറ്റിങ്ങലില്‍ എം ജയകുമാറിനെയും ആണു് സമാജവാദി ജനപരിഷത്തു് പിന്തുണയ്ക്കുന്നതു്. കോട്ടയം ലോകഭാ മണ്ഡലത്തില്‍  സമാജവാദി ജനപരിഷത്തു് സ്ഥാനാര്‍ഥി അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍‍ മത്സരിക്കുന്നുണ്ടു്.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.