മുഖ്യമന്ത്രി ഉടന്‍ ഇടപെടണം: കൃഷ്‌ണയ്യര്‍
കൊച്ചി: പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ അഗ്നിക്കിരയാക്കുകയും വിളയോടി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്‌ത സംഭവത്തില്‍ സത്വരമായി ഇടപെടണമെന്നു ജസ്‌റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനയച്ച കത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള സാമൂഹിക ദ്രോഹികളാണു് പന്തലിനു തീവച്ചത്. മൂന്ന് ആദിവാസിക്കുടിലുകള്‍ നശിപ്പിച്ചിട്ടുമുണ്ട്. ലോകജലസമരങ്ങളുടെ മാതാവായ പ്ലാച്ചിമട സമരത്തെ നിലനിര്‍ത്തുന്നതിനു മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൃഷ്‌ണയ്യര്‍ അഭ്യര്‍ഥിച്ചു.
സമാജവാദി ജനപരിഷത്ത്
കോട്ടയം: പ്ളാച്ചിമടയില്‍ കോളവിരുദ്ധസമരം നടത്തിയ വിളയോടി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും വീടുകള്‍ തകര്‍ക്കുകയും സമരപ്പന്തല്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അപലപിച്ചു. സംഭവത്തിന്റെ നിജസഥിതി അന്വേഷിച്ച് കുറ്റകാര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വദേശി ജാഗര മഞ്ച്
പാലക്കാട്:കൊക്കകോള വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ വീരന്‍വിഭാഗം ജനതാദളുകാര്‍ നടത്തുന്ന അക്രമം നിര്‍ത്തണമെന്ന് സ്വദേശി ജാഗര മഞ്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദളിന്റെ കപടരാഷ്ട്രീയം സ്വദേശി ജാഗര മഞ്ച് തുറന്നുകാണിക്കും. അക്രമങ്ങളെ എന്തു വിലകൊടുത്തും നേരിടുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ബിജു, കൃഷ്ണന്‍കുട്ടി, രഞ്ജിത് എന്നിവര്‍ പറഞ്ഞു.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.