കൂത്തുപറമ്പ്,മെയ് 14: കൂത്തുപറമ്പ്,മെയ് 14: കേരളത്തിലെ ദലിതരോടും മറ്റ് അധഃസ്ഥിത ജനങ്ങളോടുമുള്ള ചതിയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമെന്ന് ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. സമാജ്‌വാദി ജനപരിഷത്ത് ലോഹ്യാ ജന്മശതാബ്ദിയുടെ ഭാഗമായി കൂത്തുപറമ്പില്‍ മാറോളിഘട്ട് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച ഭൂപരിഷ്‌കരണ നിയമവും ദളിത് സമൂഹവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കള്‍ ജന്മിമാരും കുത്തക കമ്പനികളുമാണെന്നു ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ പ്രസ്താവിച്ചു.
കേരളത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതിന് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അധഃസ്ഥിതനു കൃഷി ചെയ്യാനുള്ള ഭൂമി നിഷേധിച്ചു തുണ്ടുഭൂമി മാത്രമാണു നല്‍കിയത്. ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തില്‍ ചെങ്ങറയിലുള്‍പ്പെടെ ഭൂമിക്കായി സമരം ചെയ്തതിന് ആദിവാസികള്‍ ആക്രമിക്കപ്പെടുകയും ജയിലഴിക്കുള്ളിലാവുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂപരിഷ്കരണ നിയമവും ദലിത് സമൂഹവും എന്ന വിഷയം ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അവതരിപ്പിച്ചു. കേരളത്തിലും ബംഗാളിലും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു തോട്ടം ഭൂമിയെ മാറ്റി നിര്‍ത്തിയത് യാദൃച്ഛികമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് പറഞ്ഞു. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അധ്യക്ഷനായി. കെ.രമേശന്‍ സ്വാഗതം പറഞ്ഞു.
മാതൃഭൂമി
2010/05/15
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.