2010/05/03

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട കള്ള്ഷാപ്പ് വിരുദ്ധ സമരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു

.
കള്ള്ഷാപ്പ് സമരം: മെയ് 3നു് വായ്മൂടിക്കെട്ടി പ്രകടനം



കണ്ണൂര്‍: തെക്കീ ബസാറിലെ കള്ള് ഷാപ്പിനെതിരെ ഉപരോധ സമരം 42 ദിവസം പിന്നിട്ടതോടെ വീട്ടമ്മമാര്‍ പുതിയ സമര രീതിയിലേക്ക്. മെയ് 3 തിങ്കളാഴ്ച വീട്ടമ്മമാര്‍ വായ്മൂടിക്കെട്ടി കളക്ടറേറ്റിലേക്ക് പ്രകടനം നടത്തും. രാവിലെ 11.30ന് കള്ള് ഷാപ്പ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ 45 വീട്ടമ്മമാര്‍ പങ്കെടുക്കും. തുടര്‍ന്ന് സമരപ്പന്തലിലെത്തി ഉപരോധം തുടരും.

ഞായറാഴ്ച സമരപ്പന്തലിന് മുന്നിലെത്തി കള്ള് ഷാപ്പ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉടന്‍ പോലീസ് എത്തി ഇരുവര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. ഇതോടെ സമരപ്പന്തലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയി.

വീട്ടമ്മമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മദ്യനിരോധന സമിതി മഹിളാവിഭാഗം മെയ് 1 ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. മഹാത്മാമന്ദിരത്തില്‍ നിന്ന് പ്രതിജ്ഞയെടുത്ത് ആരംഭിച്ച ജാഥ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദന്‍ അധ്യക്ഷനായി. ഡോ.വി.എന്‍.രമണി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പ്രശാന്ത് ബാബു, അഡ്വ.അഹമ്മദ് മാണിയൂര്‍, എം.കെ.ശശികല, സി.കാര്‍ത്ത്യായനി, രാംദാസ് കതിരൂര്‍, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ദിനുമൊട്ടമ്മല്‍ സ്വാഗതവും എ.രഘു നന്ദിയും പറഞ്ഞു. ഞായറാഴ്ച പി.വി.രാജമണി നിരാഹാര സത്യാഗ്രഹം നടത്തി. എ.രഘു അധ്യക്ഷനായി. ടി.പി.ആര്‍.നാഥ്, കലാകൂടം രാജു, കെ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

എ.ഐ.സി.സി അംഗം സുമാ ബാലകൃഷ്ണന്‍, പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജമിനി, വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.ലളിത, ബി.എസ്.പി ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണന്‍, സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട എന്നിവര്‍ സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു .മെയ് 3 തിങ്കളാഴ്ച ഏകതാ പരിഷത്ത് മഹിളാ മഞ്ച് ഉത്തര കേരള കണ്‍വീനര്‍ ജി.പി.സൗമി ഇസബല്‍ സത്യാഗ്രഹമിരിക്കും.

ശനിയാഴ്ച കണ്ണൂര്‍ മണ്ഡലം വനിതാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.റഹ്‌ന, സെക്രട്ടറി ഫൗസിയ ഖാദര്‍, മുനിസിപ്പല്‍ അംഗം മൈമൂന, പി.താഹിറ, ടി.മിനാസ്, ടി.കെ. നഫീസ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.സജി കെ.ചേരമന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി.

അവലംബം മാതൃഭൂമി
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.