2010/05/13

കിനാലൂര്‍ സമര സമിതികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടി

കോഴിക്കോട്‌: കിനാലൂരിലെ ജനജാഗ്രത സമിതിയും ജനകീയ ഐക്യവേദിയും സാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്നു ജനജാഗ്രത സമിതി ജില്ലാ കമ്മിറ്റി. ഒരു മത സംഘടനയുടെ ഉല്‍പന്നമാണെന്ന മന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു ജനജാഗ്രത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനജാഗ്രത സമിതിയില്‍ കമ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും മുസ്‌ലിം ലീഗുകാരും സോളിഡാരിറ്റിക്കാരുമുണ്ടാ കുന്നതു സ്വാഭാവികമാണ്‌. സംഘടനയുടെ ഭാരവാഹികളായ കെ. റഹ്‌മത്തുല്ല, അഡ്വ: സി. പി. അജയ്‌കുമാര്‍, സി. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, വി. കെ. അബ്‌ദുറഹ്‌മാന്‍ എന്നിവരില്‍ ആരും പ്രത്യക്ഷ
രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധമുള്ളവരല്ലെന്നും ജനജാഗ്രത സമിതി അറിയിച്ചു.

മത തീവ്രവാദികളെന്ന ആരോപണം ക്ലച്ചു പിടിക്കാത്തതു കൊണ്ടാണ്‌ ഇപ്പോള്‍ മാവോയിസ്‌റ്റുകള്‍ എന്ന ആരോപണവുമായി ചിലര്‍ വരുന്നത്‌. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഈ ഫാസിസ്‌റ്റ്‌ തന്ത്രം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്‌. കിനാലൂരില്‍ രണ്ടു പ്രാവശ്യമായി നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിലാ യിരുന്നു. ഇതിലെ ഭാരവാഹികള്‍ മുഴുവനും കിനാലൂര്‍ പ്രദേശം സ്‌ഥിതി ചെയ്യുന്ന പനങ്ങാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ താമസിക്കുന്നവരാണ്‌.

ജനറല്‍ കണ്‍വീനര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌
വട്ടോളി ബസാര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനും ഐക്യവേദി ചെയര്‍മാനുമായ സി. കെ. ബാലകൃഷ്‌ണന്‍ കണ്ണാടിപൊയില്‍ സ്വദേശിയുമാണ്‌. വൈസ്‌ ചെയര്‍മാന്‍ (ജനതാദള്‍ നേതാവ്‌) സി. കെ. രാഘവന്‍ പനങ്ങാട്‌ നോര്‍ത്തില്‍ താമസിക്കുന്ന ആളാണ്‌. ഇവരില്‍ ആരാണു പുറത്തുനിന്നുള്ളവരെന്നു മന്ത്രി ജനങ്ങളോ ടു വിശദീകരിക്കണമെന്നു ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.

സമരം ചെയ്‌തതു പുറത്തു നിന്നുള്ളവരാണെങ്കില്‍ എന്തിനാണ്‌ ഈ മാസം ഏഴിനു കിനാലൂര്‍ ഗ്രാമത്തെ ഭീതിയിലാഴ്‌ത്തി നൂറു കണക്കിനു പൊലീസുകാരെ ഉപയോഗിച്ചു തിരിച്ചില്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതെന്നും മന്ത്രി വ്യക്‌തമാക്കണം. ഒരു നുണ 100 പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു.

മലയാള മനോരമ 2010 മെയ് 12

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.